Is your kidney is working properly, how can you check it.what are its symptoms, what i want to do. If i want consult a doctor or not. Here i tell some tips to check whether its working or not.go and check it
കിഡ്നി നമ്മുടെ ശരീരത്തിൽ വളരെ അധികം പ്രധാനപ്പെട്ട ഒരു പ്രവർത്തനം നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ അവയുടെ പ്രവർത്തനം വളരെയധികം പ്രധാനപ്പെട്ടത് തന്നെ. നമ്മളുടെ ജീവന്റെ ഒരു പകുതി ഭാഗത്തോളം കിഡ്നിയെ ആശ്രയിച്ചാണ്. നമ്മുടെ കിഡ്നി പ്രവർത്തിക്കുന്നുണ്ടോ അതോ ഇല്ലയോ എന്ന് എങ്ങനെ അറിയാം? ഇന്ന് നമ്മൾ ഇവിടെ വിശദീകരിക്കുന്നത് നിങ്ങളുടെ കിഡ്നി പ്രവർത്തിക്കുന്നുണ്ടോ അതോ ഇല്ലയോ. എന്തൊക്കെയാണ് അതിനുള്ള അടയാളങ്ങൾ എന്നിവയാണ്. താഴെപ്പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ സൂക്ഷിക്കുക നിങ്ങളുടെ കിഡ്നി പ്രവർത്തനരഹിതമായിരിക്കാം. നമ്മുടെ ശരീരം നമ്മളോട് ഒത്തിരി കാര്യങ്ങൾ പറയാറുണ്ട്. പക്ഷേ നമ്മൾ അത് ശ്രദ്ധിക്കാറില്ല. ആ ശ്രദ്ധയില്ലായ്മ മൂലം തന്നെ നമുക്ക് ഒത്തിരി അസുഖങ്ങൾ പിടിക്കപ്പെടുന്നു. അപ്പോൾ നമ്മുടെ കിഡ്നി നമ്മളോട് പറയുന്ന കാര്യങ്ങൾ എന്തൊക്കെയാണ്
![]() |
| How to prevent kidney failure |
1: മൂത്ര വിസർജനം- നമ്മൾ മൂത്രം വിസർജിക്കുമ്പോൾൾ അധികമായി പത അനുഭവപ്പെടുന്നു. ഇതിനെ കാരണമായിട്ടുള്ളത് നമ്മുടെ ശരീരത്തിലെ പ്രോട്ടീനുകൾ അമിതമായി പോവുകയാണ്. സാധാരണ അനുഭവപ്പെടുന്നതിനേക്കാൾ കൂടുതൽ ഉണ്ടെങ്കിൽ അതിനു കാരണം നിങ്ങളുടെ കിഡ്നിയുടെ തകരാർ തന്നെ.
2. നീര് അനുഭവപ്പെടൽ പ്രത്യേകിച്ചും നിങ്ങളുടെ കണ്ണിന്റെ താഴത്ത് ഉള്ള ഭാഗങ്ങളിൽ. ഈ അടയാളം കാണുന്നുണ്ടെങ്കിൽ തീർച്ചയായും കിഡ്നി തകരാറായിരിക്കാം
3. കാലിന്റെ മടമ്പിൽ ഫ്ലൂയിഡ് കറക്റ്റ് ആവുക. ഇത് ശരിക്കും വെരികോസ് കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. അതായത് ആർത്തവം, ഹോർമോൺസ്, ഇങ്ങനത്തെ സാഹചര്യങ്ങളിൽ സാധാരണ കൂടാറുണ്ട്. പക്ഷേ കിഡ്നിക്കാ തകരാറുമൂലം ആണെങ്കിൽ തുടർച്ചയായി ഇത് അനുഭവപ്പെടും. ഒരു ഉദാഹരണം പറഞ്ഞാൽ രാത്രി ഉറങ്ങിയാൽ രാവിലെ എഴുന്നേൽക്കുമ്പോൾ നീര് കുറയാറാണ് പതിവ്. പക്ഷേ, ഈ സാഹചര്യത്തിൽ അത് കൂടും.
3. രക്തസമ്മർദ്ദം, രക്തസമ്മർദ്ദം ഭയങ്കരമായ മാറ്റം വരും, ഒന്നുകിൽ പെട്ടെന്നു കൂടും, അല്ലെങ്കിൽ കുത്തനെ കുറയും. അപ്പോൾ ഇത് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്. കാരണം, കിഡ്നിയുടെ പ്രവർത്തനം തന്നെ രക്തസമ്മർദ്ദം നേരെയാക്കാൻ ഉള്ളത് കൂടി യാണ്. അതിന്റെ താളം തെറ്റിയാൽ എല്ലാം കൈവിട്ടു പോകും.
4. ചൊറിച്ചിൽ അനുഭവപ്പെടും. ആദ്യം പറഞ്ഞ അവസ്ഥ, അത് അനുഭവപ്പെടും തോറും നിങ്ങളുടെ തൊലിയുടെ ജലാംശം കുറയും. അപ്പോൾ നിങ്ങൾക്ക് ചൊറിച്ചിൽ അനുഭവപ്പെടും. ശരീരത്തിൽ ഒരു ഭാഗമാണ് മാത്രം ചൊറിയുന്നത് എങ്കിൽ അത് ആ ഭാഗത്തെ പ്രശ്നമാണ്, പക്ഷേ കിഡ്നി തകരാറുമൂലം ആണെങ്കിൽ ശരീരം മുഴുവനും ചൊറിച്ചിൽ അനുഭവപ്പെടും.
5. ശരിയല്ലാത്ത ഉറക്കം, നിങ്ങൾക്ക് എങ്ങനെ മനസ്സിലാക്കാം? നിങ്ങൾ ഒരു പത്ത് മണിക്ക് ഉറങ്ങുന്നു രാത്രി, രാവിലെ അഞ്ചുമണിക്ക് എഴുന്നേൽക്കുന്നു, പക്ഷേ ഇതുകൊണ്ട് നല്ലപോലെ ഉറങ്ങി എന്ന് പറയാൻ പറ്റുമോ? തീർച്ചയായും ഇല്ല, കാരണം ഈ സമയത്തിനുള്ളിൽ നിങ്ങൾ എന്തൊക്കെ കാര്യങ്ങൾ ചെയ്തിട്ടുണ്ടാവും. മറ്റൊരുദാഹരണം എന്നുപറഞ്ഞാൽ നിങ്ങൾ ഈ കണ്ടീഷൻ തന്നെ രാവിലെ എണീറ്റു. അതായത് അഞ്ചു മണിക്ക്. പക്ഷേ നിങ്ങൾ നിൽക്കുമ്പോൾ നല്ല ക്ഷീണം അനുഭവപ്പെടുന്നു. ഒരു മടി അല്ലെങ്കിൽ താല്പര്യമില്ലായ്മ അനുഭവപ്പെടുന്നു. ഉറക്കത്തിൽ നിന്നും മുക്തനാകാൻ കുറെ സമയം എടുക്കുന്നു. രാവിലെ എണീറ്റ് നല്ല പ്രവർത്തനം ചെയ്യുന്നുണ്ടെങ്കിൽ, ഈ കണ്ടീഷൻ മൂലം നിങ്ങൾക്ക് അതിൽ താല്പര്യം ഇല്ലാതാവുന്നു. അങ്ങനെയെങ്കിൽ നിങ്ങളുടെ കിഡ്നി തകരാറ് ഉറപ്പിക്കാൻ ഇതൊരു കാരണമാവാം
6. പരസ്പരബന്ധമില്ലാത്ത കാര്യങ്ങൾ പറയുക. ഇതിന്റെ കാരണം എന്തെന്ന് വെച്ചാൽ നിങ്ങളുടെ ശരീരത്തിലെ സോഡിയംത്തിന്റെ അളവുകൾ കൂടുകയോ കുറയുകയോ അതിൽ വരുന്ന മാറ്റം. അതുമൂലം നിങ്ങൾ പരസ്പരബന്ധമില്ലാത്ത പറയുന്നു. ചില വയസ്സായ ആളുകൾ ഉറക്കത്തിൽ നിന്ന് എണീറ്റാൽ കുറച്ചു നേരം ഇരിക്കും, അല്ലെങ്കിൽ വളരെ ചുറുചുറുക്കുള്ള ഒരാൾ പെട്ടെന്ന് സൈലന്റ് ആവുക, നിങ്ങളുടെ പ്രവർത്തനങ്ങളുടെ വേഗത കുറയും,
7. വിശപ്പില്ലായ്മ, ഇതിനുമുമ്പ് എന്നും നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചിരുന്നു, പക്ഷേ ഇപ്പോൾ എന്തോ കഴിക്കാൻ തോന്നുന്നില്ല അല്ലേ? എന്നാൽ നിങ്ങളുടെ കിഡ്നി തകരാറിലാണ് അത് ഓർത്തോളൂ. നിങ്ങളുടെ അമ്മ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി വച്ചിരിക്കുന്നു. പക്ഷേ എന്തോ കഴിക്കാൻ തോന്നുന്നില്ല. അതിനുള്ള കാരണം നിങ്ങളുടെ കിഡ്നിയുടെ പ്രവർത്തനം തന്നെ.
മുകളിൽ പറഞ്ഞ 7 കാരണങ്ങളിൽ, നാലോ അതിൽ കൂടുതലോ ഉണ്ടെങ്കിൽ ചിലപ്പോൾ നിങ്ങളുടെ കിഡ്നി പ്രവർത്തനരഹിതമായിരിക്കാം. വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ അടുത്തുള്ള ഒരു ന്യൂറോളജിസ്റ്റ്, അല്ലെങ്കിൽ ഒരു ഡോക്ടറെ കാണിക്കുക
ഒരു ബ്ലഡ് ടെസ്റ്റ് നടത്തിയാൽ തന്നെ നിങ്ങൾക്ക് നിങ്ങളുടെ കിഡ്നിയുടെ പ്രവർത്തനം അറിയാൻ കഴിയുന്നതാണ്.
കിഡ്നി ഫങ്ക്ഷന് ടെസ്റ്റ് എന്നൊരു ടെസ്റ്റ് ഉണ്ട്.അത് നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിലെ യൂറിക്കാസിഡ്, യൂറിയ, പ്രോട്ടീൻ തുടങ്ങിയവയുടെ അളവ് അറിയാൻ പറ്റുന്നതാണ്.
ഇതൊന്നും ചെയ്തില്ലെങ്കിലും കേവലം ഒരു ബ്ലഡ് ടെസ്റ്റ് നടത്തിയാൽ തന്നെ നിങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്
നിങ്ങളുടെ ജീവൻ നിങ്ങളുടെ കയ്യിൽ തന്നെയാണ്, കരുതലോടെ മതിയായ ചികിത്സയിലൂടെ നിങ്ങളുടെ ജീവൻ നിങ്ങൾക്ക് തന്നെ കൂടെ കൂട്ടാം.

Post a Comment