വളരെ രുചികരമായ ഒരു പാചകവിധി ആണ് നമ്മൾ ഇന്ന് പരിശോധിക്കുന്നത്. നമ്മുടെ വീട്ടിൽ നിന്നുകൊണ്ടുതന്നെ ആർക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കി വയ്ക്കാൻ സാധിക്കുന്ന രുചികരമായ ഓറിയോ മിൽക്ക് ഷെയ്ക്ക്. എങ്ങനെ ഉണ്ടാകാം എന്നാണ് നമ്മൾ എന്ന് പഠിക്കുന്നത്. മുതിർന്നവർക്ക് മാത്രമല്ല ഏതോരു കുട്ടിക്ക് പോലും അനായാസം വളരെ എളുപ്പത്തിൽ ഷെയ്ക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാവുന്നതാണ്.ഈ മിൽക്ക് ഷേക്ക് ഉണ്ടാക്കാനായി വളരെ കുറച്ച് സാധനങ്ങൾ മാത്രം മതി പ്രധാന ചേരുവ എന്ന് പറയുന്നത് പേരിൽ പറഞ്ഞതുപോലെ തന്നെ ഓറിയോ ബിസ്കറ്റ് ആണ്
നാല് പേർക്കാണ് നിങ്ങൾ ഷെയ്ഖ് ആക്കുന്നത് എങ്കിൽ 10 രൂപയുടെ രണ്ട് പേക്കറ്റ് മതി
നാല് പേരുടെ കണക്ക് പ്രകാരമാണ് ഇന്നത്തെ ഈ ഷെയ്ക്കിന് ചേരുവകളുടെ അളവ് ഇതിൽ വിശദമാക്കുന്നത് . നിങ്ങളുടെ വീട്ടിൽ ആൾക്കാർ ഇതിനേക്കാൾ കൂടുകയോ കുറയുകയോ ചെയ്താൽ അതിനനുസരിച്ച് അളവിൽ മാറ്റം വരുത്തിയാൽ രുചികരമായ ഷെയ്ക്ക് നിങ്ങൾക്ക് ഉണ്ടാക്കാവുന്നതാണ് .
10 രൂപയുടെ 2 ഓറിയോ ബിസ്കറ്റ്, ഒപ്പം ആവശ്യത്തിന് പഞ്ചസാരയും, ഒരു പായ്ക്കറ്റ് പാലും ആണ് നമുക്ക് വേണ്ടത്.
ഇനി നമുക്ക് എങ്ങനെയാണ് ഈ മിൽക്ക് ഷെയ്ക്ക് വീട്ടിൽനിന്ന് ഉണ്ടാക്കുക എന്ന് നോക്കാം .ആദ്യം നമ്മൾ എടുത്തു വെച്ച ഒരു പായ്ക്കറ്റ് പാല് ഫ്രിഡ്ജിന് അകത്തെ ഫ്രീസറിൽ വച്ച് നന്നായി കട്ട ആക്കുക അതിനുശേഷം പത്തു രൂപയുടെ രണ്ട് പാക്കറ്റ് ഓറിയോ ബിസ്ക്കറ്റ് ഒരു മിക്സി ജാറിൽ ഇട്ട് നന്നായൊന്ന് പൊടിച്ചെടുക്കുക. നല്ല പൊടി നമുക്ക് ലഭിച്ചുകഴിഞ്ഞാൽ അടുത്തതായി നമ്മൾ ചെയ്യേണ്ടത് പാൽ കട്ട എടുത്തു അടിച്ചുപൊട്ടിച്ചു ഈ മിക്സി ജാർ ഇലേക്ക് ഇടുക .
ഇപ്പോൾ ഓറിയോ ബിസ്കറ്റ് പൊടിയും പാൽക്കട്ടിയും ഒന്നിച്ച് കിട്ടും. ഇത് രണ്ടും കൂടി മിക്സിയിൽ ഇട്ട് നന്നായി അടിച്ചശേഷം ആവശ്യത്തിന് പഞ്ചസാരയും കൂടി ചേർത്ത് ഒന്നുകൂടി നന്നായി അടിച്ചെടുത്ത് നല്ലൊരു ഗ്ലാസ്സിൽ സർവ്വ് ചെയ്താൽ നിങ്ങൾക്ക് രുചികരമായ ഓറിയോ ബിസ്കറ്റ് ലഭിക്കുന്നു .
ഒരു കാര്യം ശ്രദ്ധിക്കുക ഓറിയോ ബിസ്കറ്റ് രുചി ഇഷ്ടമല്ലാത്തവർക്ക് ഒരു കാരണവശാലും ഈ മിൽക്ക് ഷേക്ക് ഒരുഇഷ്ടപ്പെടണമെന്നില്ല എന്നാൽ ഓറിയോ ബിസ്ക്കറ്റ് ഇഷ്ടമുള്ളവർക്ക് അതിനേക്കാൾ കൂടുതൽ ഒരുപക്ഷേ ഈ ഓറിയോ മിൽക്ക് ഷേക്ക് ഇഷ്ടപ്പെട്ടു എന്ന് വരും. കാരണം ഏറ്റവും ഇഷ്ടപ്പെട്ട രുചിയുള്ള ഓറിയോ ബിസ്കറ്റ് നോടൊപ്പം പാലും പഞ്ചസാരയും കൂടി ആണല്ലോ ചേരുന്നത്. അതോടൊപ്പം അത് നന്നായി തണുത്തത് . ചൂടുകാലത്ത് ദാഹം മാറ്റാനും അതുപോലെതന്നെ ശരീരത്തിനും ഉൻമേഷം ലഭിക്കാനും നല്ല രുചികരമായ ഒരു പാനീയം ഇത്തരത്തിൽ നിങ്ങൾക്ക് തയ്യാറാക്കാവുന്നതാണ്. വീട്ടിൽ ആരെങ്കിലും വിരുന്നു വന്നാൽ എന്തെങ്കിലും ഒരു സ്പെഷ്യൽ ഡ്രിങ്ക് ആക്കി കൊടുക്കണം എന്ന് നിങ്ങള്ക്ക് ഉണ്ടെങ്കിൽ, അവർ പ്രത്യേകിച്ച് കുട്ടികൾ ആണെങ്കിൽ മടിക്കാതെ ഉടൻ തന്നെ കടയിൽ പോയി ഓറിയോ ബിസ്കറ്റും ഒരു പാക്കറ്റ് പാലും മേടിച്ചു കൊണ്ടുവന്നു വീട്ടിൽ നിന്നും ഉണ്ടാക്കി കൊടുക്കാവുന്നതാണ്. എന്നാൽ വീട്ടിൽ വിരുന്നു വന്നു മറ്റുള്ളവർ ഓറിയോ ഇഷ്ടമുള്ളവർ ആണോ എന്ന് കൂടി ചോദിക്കാൻ മറക്കരുത്. എന്തുതന്നെയായാലും ഒട്ടുമിക്ക കുട്ടികൾക്കും ഈയൊരു മിൽക്ക് ഷേക്ക് ഇഷ്ടപ്പെടും എന്ന് തന്നെയാണ് കരുതുന്നത് കാരണം കാണുമ്പോൾ തന്നെ മനോഹരമാണ്. പിന്നെ കടയിൽ പോയാൽ ഓറിയോ ബിസ്കറ്റ് കണ്ടാൽ വാശിപിടിക്കുന്ന കുട്ടികൾക്ക് തീർച്ചയായും ഇത് ഇഷ്ടപ്പെടും. ഇപ്പൊ തന്നെ പറ്റുമെങ്കിൽ കടയിൽ പോയി സാധനങ്ങൾ വാങ്ങി ഒന്ന് ട്രൈ ചെയ്തു നോക്കുക. നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും....
ഓറിയോ ബിസ്കറ്റ് എന്ന് പറയുമ്പോൾ അത് രണ്ടു മൂന്നു തരമുണ്ട്. പാലിൻറെ രുചിയുള്ളതും ചോക്ലേറ്റ് രുചിയുള്ളതും ഒക്കെയുണ്ട്. ഏതെടുത്താലും രുചികരമായ തന്നെയാണ് നിങ്ങൾക്ക് കിട്ടുക. അതുകൊണ്ട് അതിൻറെ പേരിൽ തർക്കം വേണ്ട. കടയിൽ ഏത് ഓറിയോ ബിസ്കറ്റ് ആണ് ലഭിക്കുന്നത് അത് തന്നെ വാങ്ങി ഉണ്ടാക്കി നോക്കൂ .ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചുകഴിഞ്ഞാൽ വളരെ രുചികരമായ ഷേക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നു എന്നതാണ്. ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും എവിടെ നിന്ന് വേണമെങ്കിലും നല്ല തണുത്ത ഷേക്ക് ഉണ്ടാക്കാം. ഇത് നിങ്ങൾ ഉണ്ടാക്കുന്നതിനു പകരം സാധനങ്ങൾ വാങ്ങി കൊടുത്ത് നിങ്ങളുടെ സാന്നിധ്യത്തിൽ കുട്ടികളോട് ഉണ്ടാക്കാൻ പറയുക.പാചകം ഇഷ്ടപ്പെടുന്നവരാണ് എങ്കിൽ അത്തരത്തിൽ പാചകം പഠിക്കുന്ന തന്നെ അവർക്ക് ഇഷ്ടമുള്ള സാധനം കൊണ്ട് തന്നെ ആകുമ്പോൾ കുടിക്കാനും ഇഷ്ടപ്പെടും, ഉണ്ടാക്കാനും ഇഷ്ടപ്പെടും എന്നതിൽ സംശയമില്ല. ഇത്തരത്തിൽ ഷെയ്ക്ക് ഇഷ്ടമില്ലാത്ത കുട്ടികൾ ഉണ്ടാവുക എന്നത് വളരെ കുറവ് തന്നെയായിരിക്കും. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് കുട്ടികളോട് ഈ കാര്യങ്ങൾ പറഞ്ഞ ശേഷം കടയിൽ പോയി സാധനങ്ങൾ വാങ്ങി ഇന്നുതന്നെ ഒന്ന് ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് ഇത് ഇഷ്ടപ്പെടുമെന്ന് തന്നെയാണ് ഞങ്ങൾ കരുതുന്നത്.
ഇനി ഈ ഷെയ്ഖിന്റെ ചിലവ് നോക്കിയാൽ അധികം ഒന്നും തന്നെ വരില്ല . കാരണം പത്തു രൂപയുടെ രണ്ട് പാക്കറ്റ് ബിസ്കറ്റ് കൊണ്ട് തന്നെ നമുക്ക് നാല് പേർക്കുള്ള
ഷേക്ക് ഉണ്ടാക്കാം അതായത് കണക്കുകൂട്ടിയാൽ 20 രൂപ
അതോടൊപ്പം ഒരു പായ്ക്കറ്റ് പാലും അല്പം പഞ്ചസാരയും. വേണമെങ്കിൽ അതിൻറെ കട്ടി ഒരല്പം കുറയ്ക്കാനായി വെള്ളം ചേർക്കുന്നതിന് കുഴപ്പമൊന്നുമില്ല. അല്ലെങ്കിൽ ഒരുപക്ഷേ കട്ടി കൂടുതൽ ആവാൻ സാധ്യതയുണ്ട് .മുകളിൽ പറഞ്ഞ കണക്ക് പ്രകാരമാണ് നിങ്ങൾ ഉണ്ടാക്കുന്നതെങ്കിൽ ഒന്നോ ഒന്നരയോ ഗ്ലാസ് വെള്ളം ചേർക്കാൻ നിങ്ങൾക്ക് പറ്റും. കാരണം ആ ഒരു രീതിയിൽ ചേർത്താൽ ഒരു മിതമായ രീതിയിലുള്ള ഷെയ്ക്ക് നിങ്ങൾക്ക് ലഭിക്കും പക്ഷേ വെള്ളം ചേർക്കുമ്പോൾ അതിനു കണക്കായി മധുരവും കൂടി ചേർക്കാൻ മറന്നു പോകരുത് അങ്ങനെ എങ്കിൽ മാത്രമേ രുചികരമായ ഷെയ്ക്ക് നിങ്ങൾക്കു ലഭിക്കൂ. ഈ ഷെയ്ഖിനെ അലങ്കരിക്കാൻ ആയി ഒന്നോ രണ്ടോ ബിസ്കറ്റ് ബാക്കിയുണ്ടെങ്കിൽ അതിനുമുകളിൽ ഇട്ടുകൊടുത്താൽ കാണുമ്പോൾ തന്നെയുള്ള മനോഹാരിത അല്പം ഉണ്ടാകുമെന്നതിൽ സംശയമില്ല ......മധുര പാനീയങ്ങൾ ഇഷ്ടമുള്ളവർക്ക് തീർച്ചയായും ശരിക്കും ഇഷ്ടപ്പെടും. അതുകൊണ്ട് തന്നെ നിങ്ങൾക്ക് വളരെ വിശ്വസിച്ച് വളരെ എളുപ്പത്തിൽ വീട്ടിൽ നിന്ന് തന്നെ ഉണ്ടാക്കാൻ പറ്റിയ ഒരു ഷെയ്ക്ക് ആണിത്. അതുകൊണ്ട് തന്നെയാണ് ഞങ്ങൾ ഈ ഒരു ആർട്ടിക്കിളിൽ ഈ ഒരു ഷെയ്ക്ക് തന്നെ ഉൾപ്പെടുത്തിയിട്ടുള്ളത്. കാണുമ്പോൾ തന്നെ ആർക്കും കുടിക്കാൻ തോന്നുന്നു ഈ ഷെയ്ഖിന്റെ രുചി എന്നത് ചോക്ലേറ്റ് രുചിയാണ്. ഓറിയോയുടെ രുചിയിൽ നിന്ന് അല്പം വ്യതിചലിച്ച് ചോക്ലേറ്റ് രുചി അല്പം കൂടുതലായി ഇതിലൂടെ ലഭിക്കുന്നു. യൂട്യൂബിൽ ഒക്കെ ഇതിൻറെ വീഡിയോ ഉണ്ടെങ്കിലും നമുക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന വിദ്യയാണ് ഇന്ന് ഈ ആർട്ടിക്കിൾലൂടെ നമ്മൾ പരിശോധിച്ച്. ഇത്തരത്തിൽ രുചികരമായ ചില പാചകവിദ്യകൾ അതോടൊപ്പം തന്നെ ആരോഗ്യപരമായ വാർത്തകളും തന്ത്രങ്ങളും മനസ്സിലാക്കുന്നതിനായി ഈ വെബ്സൈറ്റ് ഇടയ്ക്ക് സന്ദർശിക്കുക. ഇത്രയുമാണ് ഇന്നത്തെ ഈ ഒരു ആർട്ടിക്കിൾ ഉൾക്കൊള്ളിച്ചിട്ടുള്ളത് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ഒരു ഷെയ്ക്ക് വളരെ വിശദമായി തന്നെ ഈ ഒരു ആർട്ടിക്കിൾ നമ്മൾ പരിശോധിച്ചു എന്ന് തന്നെയാണ് കരുതുന്നത്. രുചികരമായ ഈ ഷെയ്ക്ക് ഉണ്ടാക്കിയ ശേഷം എല്ലാവർക്കും ഈ ഒരു ആർട്ടിക്കിൾ പങ്കു വെച്ചു കൊടുക്കുക. എല്ലാവരും ഒന്ന് ഉണ്ടാക്കി നോക്കട്ടെ.. പിന്നെ നമ്മൾ മലയാളികൾ എല്ലാവരും ഇത്തരത്തിൽ എന്തെങ്കിലും ഉണ്ടാക്കിയാൽ അതിന് ഫോട്ടോയെടുത്ത് വാട്സാപ്പിൽ ഒക്കെ പങ്കുവെക്കുന്ന ഒരു ശീലം ഉണ്ടല്ലോ. അതുകൊണ്ട് അത്തരത്തിൽ പങ്കു വെക്കാൻ ഇഷ്ടം ഉള്ളവർക്കും ഇത് അത്തരത്തിൽ എങ്കിലും ഉണ്ടാക്കി പങ്കു വച്ചു നോക്കൂ.... ഒന്നുമില്ലെങ്കിൽ മറ്റുള്ളവർക്ക് എങ്കിലും ഒന്ന് വായിൽ വെള്ളം വരുത്തിയാലോ.. അപ്പോൾ നിങ്ങളെല്ലാവരും പറ്റുമെങ്കിൽ പെട്ടെന്ന് തന്നെ ഇത് ട്രൈ ചെയ്യും എന്ന വിശ്വാസത്തോടെ ഇന്നത്തെ ആർട്ടിക്കിൾ ഇവിടെ അവസാനിപ്പിക്കുന്നു ...
Post a Comment