നമ്മൾ നമ്മുടെ അടുക്കളയിൽ ഒരുപാട് സാധനങ്ങൾ സൂക്ഷിച്ചു വയ്ക്കാറുണ്ട്. എന്നാൽ അത് പലതും വളരെ വൃത്തിയോടെ അല്ല സൂക്ഷിച്ചു വയ്ക്കുന്നത്. ഒരുപക്ഷേ അത്തരത്തിൽ വയ്ക്കുന്ന ചില സാധനങ്ങൾ നമ്മുടെ ജീവന് തന്നെ ഭീഷണിയായി വരുവാൻ സാധ്യതയുണ്ട്. അത്തരത്തിൽ നമ്മൾ അത്ര പ്രാധാന്യം കൊടുക്കാതെ നമ്മുടെ അടുക്കളയിൽ വെക്കുന്ന രണ്ട് സാധനങ്ങളും അതെങ്ങനെ നമ്മുടെ ജീവനു മോശമായി ബാധിക്കുക എന്നതും അതിൽ നിന്ന് നമുക്ക് എങ്ങനെരക്ഷ നേടാൻ സാധിക്കുക എന്നതുമാണ് നമ്മൾ ഇന്ന് ഈ ആർട്ടിക്കിൾ ഇലൂടെ നോക്കുന്നത്...
ആദ്യം തന്നെ നമുക്ക് ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒരു സാധനത്തിൽ നിന്ന് തന്നെ തുടങ്ങാം. നമ്മുടെ വീട്ടിനകത്ത് അടുക്കളയിൽ പാത്രം കഴുകാൻ ആയി വെക്കുന്ന സ്പോഞ്ചുകൾ.
നമ്മുടെ ആരോഗ്യത്തെ ഹാനികരമായ ബാധിക്കാൻ സാധ്യതയുള്ള ഒരു സാധനമാണ് .എങ്ങനെ നോക്കാം .
സ്പോഞ്ച്
നമ്മൾ സ്പോഞ്ച് അത്ര സുരക്ഷിതമല്ല വെക്കുന്നത്.അത് വൃത്തിയാക്കാതെ വയ്ക്കുകയാണെങ്കിൽ അണുക്കൾ പിടിക്കുവാനുള്ള സാധ്യതയുണ്ട്. എന്ന് മാത്രമല്ല നമ്മൾ ഒരിക്കലും പാത്രം കഴുകുന്ന സ്പോഞ്ചുകൾ ഒരിടത്ത് തന്നെ ഉറപ്പിച്ചു വെക്കുകയില്ല. ഇടയ്ക്കിടെ എടുക്കുകയും ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റി മാറ്റി വയ്ക്കുകയും ചെയ്യും. അത്തരത്തിൽ നമ്മൾ ഒരു സ്ഥലത്തുനിന്നു അടുത്ത സ്ഥലത്തേക്ക് മാറ്റി മാറ്റി വയ്ക്കുന്ന സമയത്ത് ആദ്യം നമ്മൾ വച്ച് സ്ഥലത്തുനിന്ന് അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന അണുക്കൾ നമ്മുടെ രണ്ടാമത്തെ സ്ഥലത്തേക്ക് മാറുകയാണ് ചെയ്യുന്നത്. അണുക്കൾ പറ്റിപ്പിടിക്കുന്നതോടൊപ്പം ഒരു സ്ഥലത്തുനിന്ന് അടുത്ത സ്ഥലത്തേക്ക് മാറി പോകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. നമ്മൾ കഴുക്കുന്ന സമയത്ത് അനേകം കീടാണുക്കൾ പിടിക്കുവാനുള്ള സാധ്യതയുണ്ട് എന്നാണ് പലരും പറയുന്നത്. സാധ്യതയുണ്ടെന്ന് മാത്രമല്ല ഇത്തരത്തിൽ അണുക്കൾ പറ്റിപിടിച്ചിട്ടുണ്ടെങ്കിൽ നമ്മൾ അറിയാതെ നമ്മുടെ ശരീരത്തിലേക്ക് ഒക്കെ ഈ അണുക്കൾ കയറിപ്പറ്റും .
അങ്ങനെ കയറിപ്പറ്റിയാൽ നമുക്ക് പല രോഗങ്ങളും വരും എന്നതിൽ സംശയമില്ല എന്നും പലരും പറയുന്നു. എന്നാൽ ഇക്കാര്യം പലർക്കും അറിയില്ല, അല്ലെങ്കിൽ അറിഞ്ഞാലും പലരും അത്രക്കങ്ങ് ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. നമ്മൾ പോലും അറിയാതെ നമ്മൾ നിത്യവും ഉപയോഗിക്കുന്ന ഈ സാധനം നമുക്കെതിരെ തിരിയുകയാണ് ഇവിടെ ചെയ്യുന്നത് . എന്നാൽ ഇനിമുതൽ ഈ കാര്യം ഒന്ന് ശ്രദ്ധിക്കുക ഇതിൽ നിന്ന് രക്ഷ നേടാനായി എന്ത് ചെയ്യാം എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത്.അതിനായി നമുക്ക് ചെയ്യാൻ പറ്റിയ വളരെ എളുപ്പമുള്ള ഒന്ന് രണ്ട് മാർഗങ്ങൾ നമുക്ക് നോക്കാം.
ഇടയ്ക്കിടെ നന്നായി വൃത്തിയാക്കുക, പറ്റുമെങ്കിൽ ദിവസവും ആവശ്യം കഴിഞ്ഞാൽ ഉടൻ തന്നെ നന്നായി വൃത്തിയാക്കി എടുക്കുക.
ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോൾ പറ്റുമെങ്കിൽ സ്പോഞ്ച് പുതിയ വാങ്ങി ഉപയോഗിക്കുക നമ്മൾ മലയാളികൾ പലപ്പോഴും ഒരു സ്പോഞ്ച് കീറി മുറിയാതെ അടുത്തത് വാങ്ങാറില്ല. ആ ഒരു ശീലം മാറ്റിയശേഷം സ്പോഞ്ച് ഒന്ന് പഴയതായി എന്ന് തോന്നുമ്പോൾ തന്നെ ചെറിയ രൂപയുള്ള നല്ലൊരു സ്പോഞ്ച് ഉപയോഗിക്കാൻ ശ്രമിക്കുക. നിങ്ങളുടെ വീട്ടിൽ മൈക്രോവേവ് ഓവൻ ഉണ്ടെങ്കിൽ അല്പസമയം സ്പോഞ്ച് വൃത്തിയായി കഴുകിയശേഷം ഉണക്കി അതിനകത്തേക്ക് വെച്ചുകഴിഞ്ഞാൽ ഒരു പരിധി വരെ അണുക്കളെ ഒക്കെ നമുക്ക് അതിൽ നിന്ന് നശിപ്പിക്കാൻ പറ്റും എന്നാണ് പറയുന്നത്മൈ. മൈക്രോവേവ് ഓവനിൽ വെച്ച് ഒന്നോ രണ്ടോ മിനുട്ട് ചൂടാക്കിയാൽ മതി എന്ന് പറയുന്നു.
ഇതൊന്നുമല്ലെങ്കിൽ സ്പോഞ്ച് ഉപയോഗിക്കുന്നതിനുപകരം നല്ല വൃത്തിയുള്ള, ഏതെങ്കിലും തരത്തിലുള്ള, വൃത്തിയാക്കാൻ പറ്റുന്ന ഒരു തുണി ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും നല്ലത്. അങ്ങനെ സ്പോഞ്ച് വഴി പകരാൻ സാധ്യതയുള്ള ആണുക്കളെ ഒക്കെ നമുക്ക് ഇല്ലായ്മ ചെയ്യുവാൻ സാധിക്കും. പിന്നെ അതിനെകുറിച്ച് ഓർത്ത് ഭയക്കുകയും വേണ്ട.
ഇനി രണ്ടാമത്തെ സാധനം. നമ്മൾ വേസ്റ്റുകൾ ഒക്കെ നിക്ഷേപിക്കുവാൻ ഉപയോഗിക്കുന്ന വേസ്റ്റ് ബാസ്കറ്റ്.
വേസ്സ്റ്റ് ബാസ്കറ്റ്
നമ്മൾ വേസ്റ്റ് ബാസ്ക്കറ്റിൽ എന്തെങ്കിലും തരത്തിലുള്ള വേസ്റ്റുകൾ ഇട്ടു കഴിഞ്ഞാൽ പെട്ടെന്നുതന്നെ വൃത്തിയാക്കാറില്ല. ഒന്നോ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞശേഷം മാത്രമേ അതിൽ നിന്നും ഇത്തരത്തിലുള്ള വേസ്റ്റുകൾ പുറത്തുപോയി കളയാറുള്ളു. എന്നാൽ ഇത് നമ്മുടെ ശരീരത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നു എന്നതിൽ സംശയമില്ല. ഇത്തരത്തിൽ നമ്മൾ ഫുഡ് വേസ്റ്റ് കളും അടുക്കളയിലെ മറ്റു മാലിന്യങ്ങളും ഇതിലേക്കിടുമ്പോൾ അതിൽ അണുക്കളും മറ്റ് പുഴുക്കളും കലരാൻ സാധ്യത ഉണ്ട്. ഒരുപാട് അണുക്കൾ അവിടെ നിന്ന് വരും. അതുപോലെതന്നെ നമ്മുടെ ശ്രദ്ധയിൽ പെടാത്ത തരത്തിലുള്ള വേസ്റ്റുകൾ ഒക്കെ വന്നു പെടും.
നമ്മൾ തുറക്കുകയും അടക്കുകയും അതിലേക്ക് പലതും നിക്ഷേപിക്കുകയും ചെയ്യുന്ന സമയത്തും അത് പുറത്തേക്ക് കളയുന്ന സമയത്തും നമ്മുടെ ശരീരത്തിലേക്ക് ഇത്തരം അണുക്കൾ വന്നു കയറി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ സ്പോഞ്ച് പോലെ തന്നെ, അല്ലെങ്കിൽ സ്പോഞ്ചിനേക്കാൾ കൂടുതൽ ഒരുപക്ഷേ ആരോഗ്യത്തിന് ഹാനികരം ആയിത്തീരുന്നു ഒരു സാധനം ആണ് നമ്മൾ വൃത്തിയാക്കാതെ വെക്കുന്ന വേസ്റ്റ് ബാസ്ക്കറ്റ് എന്ന് പറയുന്നത്. കൈകൊണ്ട് തുറക്കുന്നതും കാലുകൊണ്ട് തുറക്കുന്നതും ചവിട്ടി തുറക്കുന്നതും ഇത്തരത്തിൽ വ്യത്യസ്തമായ വേസ്റ്റു ബാസ്ക്കറ്റുകൾ പലരും പല ഭാഗത്ത് പല രീതിയിൽ ഉപയോഗിക്കുന്നുണ്ട്. പൈസ കൂടിയതും കുറഞ്ഞതും ഇത്തരത്തിൽ വ്യത്യസ്ത മോഡലുകൾ ലഭ്യമാണ്. ഇത്തരത്തിലുള്ള വേസ്റ്റുകൾ ഉപയോഗിക്കുമ്പോൾ പലരും അതിനിടയിൽ ഒളിഞ്ഞിരിക്കുന്ന, ഇത്തരത്തിൽ നമ്മുടെ ആരോഗ്യത്തിന് ഹാനികരമായ ഒരു സംഭവം ഉണ്ടെന്ന് പലരും തിരിച്ചറിയുന്നില്ല. ഓരോ ദിവസവും നമ്മൾ ഇടുന്ന വേസ്റ്റുകൾ അന്നുതന്നെ പരമാവധി എടുത്തു മാറ്റുക. ഇന്ന് രാവിലെ മുതൽ രാത്രി വരെ ആ വേസ്റ്റ് ബാസ്കറ്റ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും രാത്രി ഉറങ്ങുന്നതിന് തൊട്ടുമുൻപ് അത് സുരക്ഷിതമായ വിധത്തിൽ നശിപ്പിക്കുക എന്നതാണ് നിങ്ങൾ ചെയ്യേണ്ടത്. ഒരു കാരണവശാലും ഇത്തരത്തിലുള്ള വേസ്റ്റ് ബിസ്ക്കറ്റിലേക്ക് പ്ലാസ്റ്റിക്കും മറ്റും ഇട്ടശേഷം വീടിൻറെ പുറകിൽ പോയി കത്തിക്കുവാൻ പാടില്ല. അടുക്കളമാലിന്യം, ഭക്ഷണ പദാർത്ഥത്തിലെ മാലിന്യം ഒക്കെ ആണെങ്കിൽ നിങ്ങളുടെ വീടിൻറെ പുറകെ ഒരു ചെറിയ കുഴിയോ മറ്റ് ഉണ്ടാക്കിയശേഷം ഇത്തരത്തിലുള്ള വേസ്റ്റുകൾ ഒന്ന് രാത്രി അതിലേക്ക് ഇടുക ശേഷം കത്തിക്കുകയോ മാലിന്യങ്ങൾ ആണെങ്കിൽ അത് മണ്ണിടുകയോ മറ്റോ ചെകുന്നതാണ് നല്ലത്. കൂടാതെ ഇങ്ങനെ അധികമായി കഴിഞ്ഞ കമ്പോസ്റ്റ് നിങ്ങൾക്ക് ചെടികൾക്ക് വളമായി ഉപയോഗിക്കുകയും ചെയ്യാം. അല്ലാതെ ഇന്നത്തെ മാലിന്യം അവിടെ നിൽക്കട്ടെ നാളെയും ഉണ്ടാവില്ലേ അത് കൂടെ കഴിഞ്ഞ ശേഷം മാത്രം കളയാമെന്ന ഒരു മടി ഒഴിവാക്കുക. ഒരുപക്ഷേ നിങ്ങൾ പല രോഗങ്ങളും ക്ഷണിച്ചുവരുത്തും എന്നതിൽ സംശയമില്ല. പലപ്പോഴും നമ്മൾ തുറന്നു വയ്ക്കുന്ന സമയത്ത് അതിൽ നിന്നും അണുക്കൾ പുറത്തേക്ക് വരാനുള്ള സാധ്യതയുണ്ടെന്നും പലരും പറയുന്നു .
ഇത്തരത്തിൽ നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഈ രണ്ട് സാധനങ്ങളുടെ മോശമായ വശവും അതിൽ നിന്നും എങ്ങനെ നമുക്ക് രക്ഷ നേടാൻ സാധിക്കും എന്നതാണ് നമ്മൾ ഇന്ന് ഈ ആർട്ടിക്കിളിലൂടെ പരിശോധിച്ച്. ഇത്തരത്തിൽ നമ്മുടെ ജീവിതത്തിൽ നമുക്ക് അത്യാവശ്യം ആയിരിക്കുന്ന, നമ്മുടെ ആരോഗ്യത്തിന് നല്ലതാക്കി തീർന്ന പല കാര്യങ്ങളും ആണ് നമ്മൾ ഈ വെബ്സൈറ്റിലൂടെ പരിശോധിക്കുന്നത്. അതുകൊണ്ടുതന്നെ സമയമുള്ളപ്പോൾ ഇവിടെ സന്ദർശിക്കുക. നമ്മുടെ അടുക്കളയിൽ മാത്രമല്ല മറ്റു ചില സാധനങ്ങളും നമ്മുടെ ആരോഗ്യത്തിന് ഹാനികരമായി ബാധിക്കുന്നുണ്ട്. എന്തൊക്കെയെന്നും അതിൽ നിന്നും എങ്ങനെ രക്ഷ നേടാം എന്നും വരും ദിവസങ്ങളിൽ നമുക്ക് പരിശോധിക്കാം.
ഇന്നത്തെ ആർട്ടിക്കിൾ നിങ്ങളെ സഹായിക്കുവാനും തിരിച്ചറിയുവാനും ആയി ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ ഈ ആർട്ടിക്കിൾ നിങ്ങൾക്ക് വളരെ വിശദമായി വ്യക്തമായി മനസ്സിലായി എന്ന് കരുതുന്നു .നിങ്ങൾക്ക് ഇന്നത്തെ ഒരു ആർട്ടിക്കിൾ ഇഷ്ടപ്പെട്ടെങ്കിൽ മറ്റുള്ളവരുമായി പങ്കു വെക്കാൻ മറക്കേണ്ട. പിന്നെ ഇന്ന് നമ്മൾ പഠിച്ച ഈ കാര്യങ്ങളൊക്കെ തന്നെ വായിച്ചു കളയാനുള്ളതല്ല വായിച്ച് മനസ്സിലാക്കി നമ്മുടെ ജീവിതത്തിലെ ഒപ്പം തന്നെ, ജീവിതത്തിൽ ഉൾപ്പെടുത്തുവാനുള്ള കാര്യമാണ് എന്ന് പറയേണ്ടതില്ലല്ലോ.. ഇത്തരത്തിൽ നിങ്ങൾ നിങ്ങളുടെ സ്പോഞ്ചുകൾ പഴകിയത് നിങ്ങളുടെ വീട്ടിൽ ഇപ്പോഴും ഉണ്ടെങ്കിൽ അത് കളഞ്ഞു ഇന്ന് തന്നെ പുതിയൊരു സ്പോഞ്ച് വാങ്ങുക. അല്ലെങ്കിൽ അത് വൃത്തിയാക്കുക. അതുപോലെതന്നെ നിങ്ങളുടെ വീട്ടിലെ വേസ്റ്റ് ഉണ്ടെങ്കിൽ അതും ഇത്തരത്തിൽ ഒരുപാട് കാലമായി അങ്ങനെ വയ്ക്കുകയാണെങ്കിൽ പറ്റുമെങ്കിൽ ബ്ലീച്ചിങ് പൗഡർ ഇട്ട് വൃത്തിയാക്കിയിട്ട് ഈ ആർട്ടിക്കിളിൽ പറഞ്ഞതുപോലെ തന്നെ ഇനിയുള്ള കാലങ്ങളിൽ ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും നല്ലത്. അങ്ങനെയെങ്കിൽ ഇത്രയും എഴുതിക്കൊണ്ട് ഇന്നത്തെ ഈ ആർട്ടിക്കിൾ അവസാനിപ്പിക്കുകയാണ്. ആരോഗ്യപരമായ കൂടുതൽ കാര്യങ്ങളും ഭക്ഷണ പരമായ കൂടുതൽ കാര്യങ്ങളുമായി വീണ്ടും നമുക്ക് ഈ ഒരു ആർട്ടിക്കിൾ രൂപത്തിലോ അല്ലെങ്കിൽ ഇത്തരത്തിലുള്ള മറ്റ് ആർട്ടിക്കിളിലൂടെയോ കാണാം...
Post a Comment