ചെമ്പരത്തി സ്ക്വാഷ് ഉണ്ടാക്കിയാലോ... വളരെ എളുപ്പം....

നമസ്കാരം, ആരോഗ്യ പരമായ ഒരു പുതിയൊരു ആർട്ടിക്കിലേക്ക് എല്ലാവർക്കും സ്വാഗതം. നമുക്കൊക്കെ വളരെ പരിചിതമായ ഒരു ചെടിയാണ് ചെമ്പരത്തി എന്നത്. ഒരുപക്ഷേ ഈ ആർട്ടിക്കിൾ വായിക്കുന്ന എല്ലാവരുടെയും വീട്ടുമുറ്റത്ത് ചെമ്പരത്തി ഉണ്ടായിരിക്കാം. എന്നാൽ കാണുവാനുള്ള ഭംഗിക്ക് പുറമേ അതിനെ കൂടുതലായി ആരും ഔഷധമായി ഉപയോഗിക്കാറില്ല. എന്നാൽ ഔഷധഗുണത്തെക്കുറിച്ച് അറിഞ്ഞാൽ നിങ്ങൾക്ക് തീർച്ചയായും ഈ ചെമ്പരത്തിപ്പൂവിനെ ഔഷധമായി ഉപയോഗിക്കുന്നതാണ്. ഇന്ന് നമ്മൾ ഈ ആർട്ടിക്കിൾ ലൂടെ പരിശോധിക്കാൻ പോകുന്നത് ചെമ്പരത്തിപ്പൂവ് കൊണ്ട് എങ്ങിനെ വളരെ രുചികരമായ ഒരു സ്ക്വാഷ് നിർമ്മിക്കാൻ സാധിക്കും എന്നതാണ്. വിരുന്നുകാർ വന്നാൽ പോലും അവർക്ക് ചെമ്പരത്തിപ്പൂ ആണെന്ന് തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ ഈ സ്ക്വാന്ത് അവർക്ക് ഉണ്ടാക്കി കൊടുക്കാവുന്നതാണ്. പണിയും വളരെ കുറവാണ് കാണാൻ ആണെങ്കിൽ ഭംഗിക്കും രുചി അതിലധികവും. ആദ്യം നമുക്ക്, നമ്മൾ ചെമ്പരത്തിപ്പൂവ് എന്ന് പറഞ്ഞ് തള്ളിക്കളയുന്ന ഈ പൂവിൻറെ പ്രധാനപ്പെട്ട കുറച്ച് ഗുണങ്ങളെക്കുറിച്ച് നോക്കാം.


 നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവം ആണല്ലോ ഹൃദയം പല ഹൃദയ രോഗത്തെയും ശമിപ്പിക്കാൻ ചെമ്പരത്തിപ്പൂവും അഥവാ ചെമ്പരത്തിച്ചെടിക്ക് കഴിയും എന്ന് പറയപ്പെടുന്നുണ്ട്. കൂടാതെ രക്തസമ്മർദം അമിതഭാരം എന്നിവ നിയന്ത്രിക്കുവാനും ചെമ്പരത്തി ഉപയോഗിക്കാറുണ്ട്. കഫം, പിത്തഹരം, ഉഷ്ണ രോഗം തുടങ്ങിയവ ശമിപ്പിക്കുവാനും ചെമ്പരത്തി കഴിയുമത്രേ. കൂടാതെ ചെമ്പരത്തിയെ കുറിച്ച് പറയുമ്പോൾ നമുക്ക് പ്രധാനമായും അറിയുന്നത് ചെമ്പരത്തി താളി യാണ്. ചെമ്പരത്തിയുടെ പൂവും അതിൻറെ ഇതളുകളും ചെമ്പരത്തിയിലയും നന്നായി അരച്ചു തലയിൽ തേച്ചാൽ മുടികൊഴിച്ചിൽ തടയാൻ സാധിക്കും എന്ന് നമുക്കെല്ലാവർക്കും അറിയാം. പിന്നെ ഇന്ന് പറയുന്ന സ്ക്വാഷ് കൂടാതെ ചെമ്പരത്തി ചായയും കൂടി നിർമ്മിക്കാൻ സാധിക്കും എന്ന് പറയപ്പെടുന്നുണ്ട്. അങ്ങനെയെങ്കിൽ അതിൻറെ ഒരു പോസ്റ്റ് എത്രയും പെട്ടെന്ന് തന്നെ ഈ ഒരു വെബ്സൈറ്റ് നിങ്ങൾക്ക് ലഭിക്കും. എന്നാൽ അധികം വൈകാതെ നിങ്ങൾ കാത്തിരിക്കുന്ന സ്ക്വാഷ് ഉണ്ടാക്കാൻ എങ്ങനെ സാധിക്കും എന്ന് നോക്കാം. ആദ്യം ചെമ്പരത്തിപ്പൂവ് എടുക്കുക നിങ്ങൾക്ക് വേണ്ടത്ര പൂവ് എടുക്കാം. ഒരു ഗ്ലാസിന് ഒരു പൂവ് മതിയാകും എന്നാണ് തോന്നുന്നത്. ശേഷം അതിൻറെ പൂമ്പൊടി പറ്റാതെ അഞ്ച് ഇതളുകൾ അതിൽ നിന്നും അടർത്തിയെടുക്കുക.തുടർന്ന് (അതിൻറെ ചുവപ്പുനിറമുള്ള ഭാഗം മാത്രം മതി കേട്ടോ അതിനു താഴെയുള്ള ഒരു വെള്ളനിറമുള്ള ഭാഗം വേണമെന്നില്ല) ഈ ചുവപ്പുനിറമുള്ള ഭാഗം ഒന്ന് കഴുകിയെടുക്കുക ശേഷം നമ്മൾ ചായയൊക്കെ വയ്ക്കുന്ന ഒരു പാത്രത്തിൽ ഇട്ട് അല്പം വെള്ളവും കൂടി ഒഴിക്കുക. വളരെ കുറച്ച് വെള്ളം മാത്രം മതി എന്നിട്ട് അടുപ്പിൽ വെച്ച് ചൂടാക്കുക.  വെന്ത് പോകേണ്ട അപ്പോൾ ഒരു പക്ഷേ അതിൻറെ രുചി മോശമാകാൻ സാധ്യതയുണ്ട്. അല്പമൊന്നു തിളക്കുമ്പോൾ തന്നെ, അല്ലെങ്കിൽ ചൂടാകുമ്പോൾ തന്നെ ആ വെള്ളത്തിന് ചെമ്പരത്തിയുടെ നല്ല ചുവന്ന നിറം വന്നത് കാണാം.  അപ്പോൾ തന്നെ നിങ്ങൾക്ക് ആ പാത്രം അടുപ്പിൽ നിന്നും എടുത്തു മാറ്റി വയ്ക്കാം. തുടർന്ന് ചെമ്പരത്തി അരിച്ചുമാറ്റി കഴിഞ്ഞാൽ നല്ല ചുവന്ന നിറത്തിൽ ഉള്ള വെള്ളം നിങ്ങൾക്ക് ലഭിക്കും. ഇനി നിങ്ങൾ ചെയ്യേണ്ടത് മറ്റൊരു പാത്രത്തിൽ ആവശ്യത്തിന് തണുത്ത വെള്ളം അല്ലെങ്കിൽ സാധാരണ തിളപ്പിച്ചാറ്റിയ വെള്ളം എടുത്തു, ആവശ്യത്തിന് അത്ര പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി, അതിലേക്ക് ഒരു ചെറു നാരങ്ങ രണ്ടായി മുറിച്ച് നന്നായി പിഴിഞ്ഞ് ചേർക്കുക. അതിലേക്കാണ് നമ്മളിപ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന ചെമ്പരത്തിയുടെ സത്ത് ചേർക്കേണ്ടത്. അത് ചേർത്ത് വെള്ളമൊഴിച്ച് നന്നായി ഇളക്കുക. ശേഷം ഐസ് ക്യൂബ്സ് ഇടാൻ താല്പര്യമുള്ളവർക്ക് ഐസ് ക്യൂബ്സ് ഇട്ട് ഒന്ന് കുടിച്ചുനോക്കൂ... രുചിവ്യത്യാസം തോന്നാം. ഒരുപക്ഷെ രുചി അൽപ്പം കൂടും എന്ന് തന്നെ പറയാം.  നല്ല ചുവന്ന ഒരു പിങ്ക് നിറത്തോടുകൂടിയ നിറം ഉണ്ടാവും. വിരുന്നുകാർ വന്നാൽ അവർ കാണുമ്പോൾ തന്നെ ഒന്നു ഞെട്ടിപ്പിക്കാൻ ചെമ്പരത്തി സ്ക്വാഷ് കൊണ്ട് സാധിക്കും. നന്നായി ഉണ്ടാവട്ടെ എന്ന് വിചാരിച്ചു ഒരുപാട് ചെമ്പരത്തി എടുത്തു നന്നായിരുന്നു വെള്ളത്തിലിട്ട് തിളപ്പിക്കാൻ ശ്രമിച്ചാൽ അതൊക്കെ ഒരുമാതിരി രുചിയായി മാറാൻ സാധ്യതയുണ്ട്. ഇങ്ങനെയാണ് ചെമ്പരത്തി സ്ക്വാഷ് നമ്മൾ നിർമ്മിക്കുന്നത്.

 ചെമ്പരത്തി എന്ന ചെടി ഇതുവരെ വീട്ടിൽ നട്ടുവളർത്താത്തവർക്ക് എങ്ങനെ അതിനെ നന്നായി വളർത്താം എന്നാണ് ഇനി നമ്മൾ ഈ പോസ്റ്റിലൂടെ മനസ്സിലാക്കുന്നത്. ചെമ്പരത്തി നട്ടുവളർത്താൻ ആയിട്ട് നമുക്ക് ചെമ്പരത്തിയുടെ അത്യാവശ്യം നല്ല ഒരു കൊമ്പ് കിട്ടിയാൽ മാത്രം മതി. ആ കൊമ്പിനെ നല്ല വൃത്തിയുള്ള ഒരു സ്ഥലത്ത് സാധാരണ നമ്മുടെ ചെടികൾ കുഴിച്ചിടുന്നത് പോലെ കുഴിച്ചിടുക. പ്രത്യേകിച്ച് ഒന്നും ഇടണ്ട അഥവാ വെള്ള പോലും വേണമെന്നില്ല. ഒന്നു തിരിളു വന്നു കിട്ടിയ ചെമ്പരത്തി നന്നായി വലുതായി കൊള്ളും. പക്ഷേ  വെള്ളമൊഴിക്കാതെ ഇരിക്കരുത്. വെള്ളം ഒഴിക്കുന്നതിനു അനുസരിച്ച് ചെമ്പരത്തിയുടെ ആരോഗ്യവും വർദ്ധിക്കും. അത്യാവശ്യം നല്ലൊരു കൊമ്പ് ആവശ്യത്തിന് ആഴത്തിൽ കുഴിച്ചിട്ട ശേഷം അല്പം വെള്ളം ഒഴിച്ചാൽ ഒരു മാസം കൊണ്ട് തന്നെ ചെടി അൽപാൽപമായി വലുതാവുന്നത് കാണാം. പുതിയ പുതിയ ഇലകളും  വരുന്നതുമായി നിങ്ങൾക്ക് കാണാം. ആറു മാസത്തിനുള്ളിൽ തന്നെ അനേകം പൂവുകൾ നിങ്ങളുടെ ചെടിയിൽ ഉണ്ടാവുന്നതും കാണാം.

 വ്യത്യസ്തതരം ചെമ്പരത്തിപ്പൂവ് ഉണ്ട്. സാധാരണ ചുവന്ന നിറത്തിലുള്ളത് വെള്ളനിറത്തിലുള്ളത്  ഇരട്ട ചെമ്പരത്തി ഉണ്ട്, ചുവപ്പുള്ള ചെമ്പരത്തി ഉണ്ട് ,ഓറഞ്ച് നിറമുള്ള ചെമ്പരത്തി ഉണ്ട്.

 ഇത്തരത്തിലെ സ്ക്വാഷ് ഉണ്ടാക്കുന്ന സമയത്ത് പൂമ്പൊടി കലരാതെ നോക്കണം എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ചെമ്പരത്തി ചെടിയുടെ പൂവ് മാത്രമല്ല വേര്, ഇല തുടങ്ങിയവ പല രീതിയിലുള്ള ഔഷധമായി ഉപയോഗിക്കുന്നുണ്ട്. മറ്റൊരു പ്രധാന ഗുണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ അതിന് കാലഭേദം ഇല്ല.എപ്പോഴും പൂവ് ഉണ്ടാകുന്നു എന്നതാണ്. അതിന് ഇന്ന കാലത്ത് മാത്രമേ ഉണ്ടാവൂ എന്ന് ഒരു നിയമം ഇല്ല. ജനുവരി ആയാലും ഡിസംബർ ആയാലും  ജൂൺ ആയാലും എപ്പോഴും അതിൽ പൂവ് ഉണ്ടായിക്കൊണ്ടിരിക്കും. ഒന്നിലധികം പൂവുകൾ ഉണ്ടാകുമെന്നതിൽ സംശയമില്ല. ഒരുപക്ഷേ അതു കൊണ്ടും സൗന്ദര്യം കൊണ്ടും ആകാം ഹിന്ദു മത വിശ്വാസങ്ങളിലും ചെമ്പരത്തിപ്പൂ ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ച് പൂജകളിൽ. പല പൂജകളിൽ ചെമ്പരത്തി എന്നത് ഒഴിച്ചുകൂടാനാവാത്ത ഒരു പുഷ്പമാണ്. നല്ല ചുവന്ന ചെമ്പരത്തി കുറ്റിയായി നട്ടു വൃത്തിയായി സൂക്ഷിച്ചാൽ നമ്മുടെ വീടിൻറെ പൂന്തോട്ടം കാണാൻ അതിമനോഹരം തന്നെ ആയിരിക്കും. ഇപ്പോൾ നിങ്ങൾക്ക് മനോഹരിതയ്ക്ക് പുറമേ ആരോഗ്യത്തിനു നല്ലത് ആയി എന്ന് മനസ്സിലായിക്കാണും. അങ്ങനെയെങ്കിൽ ഇന്ന് തന്നെ ചെമ്പരത്തി പറിച്ച് ചെമ്പരത്തി സ്ക്വാഷ് വീട്ടിൽ തയ്യാറാക്കി നോക്കുക. ഇന്നത്തെ ഈ ഒരു ആർട്ടിക്കിൾ ഇത്രയും കാര്യങ്ങൾ മാത്രമാണ് പ്രതിപാദിക്കുന്നത്. ചെമ്പരത്തി പോലെ നമുക്ക് ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന പല ചെടികളിലും പലതരം ഔഷധങ്ങളുണ്ട്. എന്നാൽ നമ്മൾ അത് തിരിച്ചറിയുന്നില്ല. സസ്യങ്ങളിലെ ഔഷധങ്ങളും നമ്മുടെ നല്ല ആരോഗ്യത്തിന് ആവശ്യമായ കാര്യങ്ങൾ, ചെറിയ ചെറിയ കാര്യങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ഒക്കെ ആണ് നമ്മൾ ഈ വെബ്സൈറ്റിലൂടെ പരിശോധിക്കുന്നത്.

 ആരോഗ്യകരമായതും നമ്മുടെ നിത്യജീവിതത്തിൽ നമ്മൾ ചെയ്തിരിക്കേണ്ട പ്രധാനപ്പെട്ട നല്ല കാര്യങ്ങളെ കുറിച്ച് മനസ്സിലാക്കാനായി ഇടയ്ക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കുക. ഇനി വിരുന്ന് വരുന്നവരുടെ മുന്നിൽ അല്പം വലിയൊരു ആൾ ആയിത്തീരുവാൻ നിങ്ങൾക്ക് ചെമ്പരത്തി സ്ക്വാഷ് കൊണ്ട് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ചെറുനാരങ്ങയും ആവശ്യത്തിന് പഞ്ചസാരയും ചെമ്പരത്തിപ്പൂവും ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ  ഉണ്ടാക്കി കുടിച്ചു നോക്കൂ. അഭിപ്രായങ്ങൾ കൂട്ടുകാരുമായി പങ്കു വെക്കൂ ഫോട്ടോയെടുത്ത് വാട്സ്ആപ്പിലും ഫേസ്ബുക്കിലും  പ്രചരിപ്പിക്കൂ. 


ഇന്ന് ഈ ആർട്ടിക്കിൾ ഇവിടെ അവസാനിപ്പിക്കുകയാണ്. കൂടുതൽ ആരോഗ്യപരമായ, ജീവിതശൈലി പരമായ അറിവുകളുമായി വീണ്ടും എത്താം..  എല്ലാവർക്കും നല്ലൊരു ദിനം ആശംസിക്കുന്നു

Post a Comment

Previous Post Next Post