ഇതാണോ മൃതസഞ്ജീവനി...ആള് കേമൻതന്നെ...

ഈ ആർട്ടിക്കിൾ വായിക്കുന്നതിൽ പലർക്കും മൃതസഞ്ജീവനി എന്ന ചെടിയെ കുറിച്ച് അറിയാം ആയിരിക്കാം. എന്നാൽ ചില നാടുകളിൽ ഈ ചെടിയെ പലപേരുകളിൽ ആണ് വിളിക്കുന്നത്. ഒരുപക്ഷേ ഈ ചെടിയെ കുറിച്ച് അറിയില്ലെങ്കിൽ പോലും നിങ്ങളുടെ വീട്ടുമുറ്റത്ത്, വീട് പരിസരങ്ങളിൽ, അയൽ വീടുകളിൽ ഒക്കെ തന്നെ നിങ്ങൾ ഒരു പക്ഷേ ഈ ചെടിയെ കണ്ടിട്ടുണ്ടാകും. എന്നാൽ ഈ ചെടിയുടെ ഔഷധഗുണങ്ങളെക്കുറിച്ച്, എന്തിനാണ് ഉപയോഗിക്കുന്നതിനെക്കുറിച്ച്, എന്താണ് ചെടി എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതുകൊണ്ടുതന്നെയാണ് നമ്മളിൽ പലരും ഇത്രകാലവും ഈ ചെടിയെ തിരിഞ്ഞുനോക്കാതെ ഇരുന്നത്. എന്നാൽ ഇനി ഈ ചെടിയെ കുറിച്ചുള്ള വളരെ വിശദമായ കാര്യങ്ങൾ മനസ്സിലാക്കിക്കൊള്ളൂ. ഇന്ന് മൃതഞ്ജീവിനി എന്ന് പറയുന്ന ചെടി ഐതിഹ്യത്തിൽ വരെ പരാമർശിച്ചിട്ടുള്ള ഒരു ചെടിയാണ്. ഔഷധഗുണമുള്ള ഒരു നല്ല ചെടി. പല നാടുകളിൽ പല പേരുകളിലാണ് ഈ ഒരു ചെടി അറിയപ്പെടുന്നത്. വിഷപ്പച്ച, ശിവമൂലി, അയ്യപ്പന തുടങ്ങിയ അനേകം പേരിലൊക്കെ തന്നെ ഈ ചെടി അറിയപ്പെടുന്നുണ്ട്.


വളരെ നല്ലൊരു ഔഷധം ആയിട്ടാണ് പ്രത്യേകിച്ചും ഈ ഒരു ചെടി ഉപയോഗിക്കുന്നത്. പ്രധാനമായും പൈൽസിന് വളരെ നല്ലൊരു ഔഷധമാണ് വിഷപ്പച്ച അഥവാ മൃതസഞ്ജീവനി എന്ന ഈ ചെടി. കൂടാതെ ശരീരത്തിലടിഞ്ഞുകൂടിയ വിഷാംശങ്ങളെ ഒരു പരിധിവരെ ഒഴിവാക്കുവാനും അഥവാ നശിപ്പിക്കുവാനും ഈ സസ്യത്തിന് സാധിക്കും. കൂടാതെ ഇതിൻറെ ഉപയോഗം വേണ്ടവിധത്തിൽ ആക്കിയാൽ കാൻസർ എന്ന മഹാ രോഗത്തിൽ നിന്ന് തന്നെ രക്ഷനേടാൻ ഒരുപക്ഷേ നമുക്ക് സാധിക്കും എന്നും പല വൈദ്യരും പറയുന്നു. ഇവകൂടാതെ സാധാരണ സമയങ്ങളിൽ നമ്മളെ കടിക്കുവാറുള്ള ചെറിയ ചെറിയ വിഷാംശമുള്ള ജീവികൾ അതായത് തേനീച്ച, പഴുതാര തുടങ്ങിയ ജീവികളോ അല്ലെങ്കിൽ നമ്മുടെ ശരീരത്തിനു മുകളിലൂടെ ഇഴഞ്ഞു പോകാറുള്ള 

ചിലയിനം പുഴുക്കൾ ഒക്കെ ഉണ്ടെങ്കിൽ അതിൻറെ എന്തെങ്കിലും ചൊറിച്ചലോ വേദനകളോ അനുഭവപ്പെട്ടാൽ ഈ ചെടി ഉപയോഗിച്ച് അതിനുമുകളിൽ ഒന്ന് ഉരച്ച് കൊടുത്താൽ വേദനയും പോകും കടിച്ച പാടുകളും പോകുന്നു.   ആർക്കും വളരെ എളുപ്പത്തിൽ എവിടെ വേണമെങ്കിലും നട്ടുവളർത്താൻ സാധിക്കുന്ന ഈ ഒരു സസ്യം. നമ്മൾ കാണുന്നത് പോലെ അത്ര നിസാരക്കാരനല്ല എന്ന് തിരിച്ചറിയുക. ഇനി നമുക്ക് ഇതിൻറെ രൂപസാദൃശ്യം പറ്റി നോക്കാം. കാണുമ്പോൾ ഒരു കാട്ടു ചെടിയെ പോലെ തോന്നിക്കും. അൽപ്പം നീളമുള്ള അത്ര അങ്ങ് പരക്കാത്ത ഒരു ഇലയാണ് ഇതിന്. ഇലയ്ക്ക് നീളം കൂടുതലാണ് എന്നതാണ് പ്രത്യേകത. ഇതിൻറെ തണ്ടുകൾക്ക് ഒരു കാപ്പിയും കട്ടി ചുവപ്പു നിറഞ്ഞ ഒരു തവിട് പോലുള്ള നിറമാണ് ഉള്ളത്. വള്ളിയായി പടരുന്ന ചെടി ആണെങ്കിലും ഇതിൻറെ തണ്ടും മറ്റ് ഭാഗങ്ങൾക്കും ആവശ്യത്തിന് ബലം ഒക്കെയുണ്ട്.


പുരാണത്തിൽ പരാമർശിച്ചിട്ടുള്ള ഈ ചെടിയെ കുറിച്ച് പറഞ്ഞാൽ രാമായണത്തിൽ ഹനുമാൻ എടുത്തു കൊണ്ടുവരുന്ന പർവ്വതത്തിൽ നിന്നും അടർന്നുവീണ കഷണത്തിൽ ഉണ്ടായിരുന്ന ചെടിയാണ് മൃതസഞ്ജീവിനി എന്നും അങ്ങനെയാണ് ഭൂമിയിൽ മൃതസഞ്ജീവിനി ഉണ്ടായത് എന്നാണ് പറയുന്നത്. രാമായണത്തെക്കുറിച്ച് അറിയാവുന്നവരും ഹനുമാനെ കുറിച്ച് അറിയാവുന്നവർ അതുപോലെതന്നെ ഹനുമാൻ മല കൊണ്ടുപോകുന്നത് അറിയാവുന്നവർക്ക് അതിൽ നിന്നും ഒരു ചെടി എന്ന് അറിയാം എന്നല്ലാതെ അത് ഏതാണ് ചെടി എന്ന് പലർക്കും അറിയുകയും ഉണ്ടായിരുന്നില്ല. നിങ്ങളുടെ വീട്ടുപരിസരത്ത് കാണുന്ന ഒരു ചെടി തന്നെയായിരുന്നു ആ ഒരു ചെടി. വിശ്വാസപ്രകാരം. അത്തരത്തിൽ വിശ്വസിക്കുന്ന വിഷ ചികിത്സക്ക് നല്ലൊരു ചെടിയാണ് എന്നുവച്ച് വലിയ വലിയ വിഷയങ്ങളെല്ലാം നശിപ്പിക്കാനാവില്ല. ചെറിയ ചെറിയ വിഷങ്ങൾ ഒക്കെ ഉണ്ടെങ്കിൽ മുകളിൽ അകത്തും ഉപയോഗിക്കാവുന്ന ചെടിയാണ് മൃതസഞ്ജീവിനി അഥവാ അയ്യപ്പന. അത്തരത്തിൽ എന്തെങ്കിലും തരത്തിലുള്ള പുഴുക്കൾ ഇഴയുകയോ അല്ലെങ്കിൽ ചെറിയ ചെറിയ ജീവികളുടെ കടികൾ ഏൽക്കുകയോ ചെയ്താൽ നമ്മൾ ചെയ്യേണ്ടത് എന്ത് എന്ന് നോക്കാം. ആദ്യം ഇതിൻറെ ഒന്നോ രണ്ടോ നല്ല വൃത്തിയുള്ള ഇല എടുത്ത് അല്പം വെള്ളവും കൂട്ടി കയ്യിൽ ഇട്ട് നന്നായി അരയ്ക്കുക 

അരച്ച ഉടൻതന്നെ അതിൽ നിന്നും നല്ല പച്ചനിറമുള്ള അതിൻറെ സത്ത് ലഭിക്കും. അത് കടിച്ച അല്ലെങ്കിൽ പുഴു ഇഴഞ്ഞാൽ ഇടത്തേക്ക് നന്നായി ഉരച്ച് പിടിപ്പിക്കുക. 

അപ്പോൾ തന്നെ നിങ്ങൾക്ക് ഇതിൻറെ ഗുണം മനസ്സിലാകുന്നത് കാണാം. വേഗത്തിൽ ചൊറിച്ചൽ  അല്ലെങ്കിൽ വേദന  പാടുകൾ വളരെ പെട്ടെന്ന് തന്നെ മാറുന്നത് കാണാം. ഇതിൻറെ ഔഷധഗുണങ്ങൾ പറ്റിയും ചരിത്രത്തെപ്പറ്റിയും കഥകളെപ്പറ്റി പേരുകളെ പറ്റി പറയുമ്പോൾ ഇത് എങ്ങനെ നടും എന്നത് പലരുടെയും മനസ്സിലുള്ള ഒരു ചോദ്യചിഹ്നമാണ്. നടൽ അത്ര വലിയ പണിയൊന്നുമില്ല. ഇതിൻറെ ഒരു ചെറിയ തണ്ട് കിട്ടിയാൽ മാത്രം മതി. പ്രത്യേകിച്ച് വളം ഒന്നും വേണ്ട ആവശ്യത്തിന് ഇടയ്ക്കൊക്കെ വെള്ളം ഒഴിച്ചു കൊടുക്കുക അത്രമാത്രം. വീട്ടുമുറ്റത്ത് ചട്ടിയിൽ അല്ലെങ്കിൽ മുറ്റത്തും ഒരു ചെറിയ കുഴിയുണ്ടാക്കി അവിടെ ഇതിൻറെ ഒരു തണ്ട് കുഴിച്ചിട്ട് ആവശ്യത്തിനു വെള്ളം നനച്ചു കൊടുത്താൽ 90 ശതമാനവും നിങ്ങൾ നടുന്ന എല്ലാ ചെടിയും നന്നായി വലുപ്പത്തിൽ വരും. ഇതിൻറെ വലിയൊരു പ്രത്യേകത എന്നതും പോരായ്മ എന്നതും ഇത് കാടുപോലെ വരുന്നു എന്നതാണ് വളരെ വലുപ്പത്തിൽ നീളത്തിൽ സ്ഥലം മുഴുവൻ ഒരു അത്തരത്തിൽ കാടായി മാറി കഴിഞ്ഞാൽ അതിൻറെ തണ്ടുകൾ പൊട്ടിച്ച് മറ്റ് സ്ഥലങ്ങളിൽ നടുകയും മറ്റുള്ളവർക്ക് നൽകുകയും ചെയ്യാം. നല്ല ഔഷധസസ്യം ആയതുകൊണ്ട് തന്നെ മറ്റുള്ളവർക്ക് ഇഷ്ടപ്പെടുകയും ചെയ്യും. വേണമെങ്കിൽ ഇതിനെ നിങ്ങൾക്ക് ചെറിയൊരു സമ്പാദന മാർഗ്ഗമായി ഉപയോഗിക്കാം. നന്നായി പരിപാലിച്ച വളം ഒക്കെ ഇടുകയാണെങ്കിൽ ഇതിൻറെ തൈകൾ നിങ്ങൾക്ക് മറ്റുള്ളവർക്കായി ചെറിയൊരു തുകയ്ക്ക് വിൽക്കുന്നതിനും തെറ്റല്ല. കാരണം ചെറിയ ചെറിയ ഔഷധസസ്യം ആണല്ലോ ഇത്.

വളർത്തുക എന്നതിനെ കുറിച്ച് പറയുമ്പോൾ കൂടുതലായി പ്രയാസം ഇല്ല എന്നതാണ് ഇതിൻറെ പ്രത്യേകത. ആവശ്യത്തിനു വെള്ളം മാത്രം നൽകിയാൽ മതി പടർന്നു നല്ല നില മുഴുവൻ കാടായി മാറും എന്നാൽ ആവശ്യത്തിലധികം കാടായി മാറാൻ അനുവദിക്കരുത്. ഇനി ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഈ ചെടിയുടെ ഇടത്തേക്ക് പാമ്പുകൾ പ്രവേശിക്കില്ല എന്നാണ് പറയുന്നത്. അതുകൊണ്ട് നിങ്ങളുടെ വീടിൻറെ ചുറ്റുപാടുകളിൽ കാടുകളോ മറ്റോ ഉണ്ടെങ്കിൽ ആ കാടുകളും നിങ്ങളുടെ വീടും ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ചെടി വെച്ചുപിടിപ്പിക്കുക മാസങ്ങൾകൊണ്ട് നടത്തിയിരുന്ന കഴിഞ്ഞ ഈ ഭാഗത്തുകൂടി പാമ്പ് അകത്തേക്ക് കയറില്ല എന്ന് പറയപ്പെടുന്നുണ്ട്. എല്ലാം കൊണ്ടും തന്നെ നോക്കുമ്പോൾ മൃതസഞ്ജീവിനി എന്നും ശിവമൂലി എന്നും അയ്യപ്പനായി എന്നും വിഷപ്പച്ച എന്നൊക്കെ അറിയപ്പെടുന്ന ഈ കുഞ്ഞു ചെടി നിസാരക്കാരനല്ല എന്നതാണ് സത്യാവസ്ഥ. കാൻസർ പോലുള്ള മാരക രോഗത്തെ ഇല്ലായ്മ ചെയ്യാനും പൈൽസ് എന്ന രോഗത്തെ ശമിപ്പിക്കുവാനും ഒക്കെ ഈ ചെടിക്ക് കഴിവുണ്ട് എന്നല്ലേ പറയുന്നത്. അങ്ങനെയെങ്കിൽ ആളൊരു കേമൻ തന്നെ.



പലരുടെയും വീട്ടിലുള്ള വലിയൊരു പ്രശ്നമാണ് പാമ്പുകളുടെ പ്രവേശനം. അല്പം കാടുകൾ ഉള്ള സ്ഥലങ്ങളിലാണ് വീടു ഗ്രാമപ്രദേശത്തിൽ ആണെങ്കിൽ തീർച്ചയായും പാമ്പുകളുടെ ശല്യം വളരെ കൂടുതലായിരിക്കും. കാടുകൾ തന്നെ വേണ്ട ഒരുപാട് ചെടികളൊക്കെ തൂങ്ങിക്കിടക്കുന്നു ഉണ്ടെങ്കിൽ അവിടെയൊക്കെ തന്നെ പാമ്പുകൾ ഉണ്ടായിരിക്കുന്നതാണ് വിഷമുള്ള പാമ്പുകൾ ആണെങ്കിൽ അകത്തേക്ക് വരെ കയറി വരാനുള്ള സാധ്യതയുണ്ട് എന്നാൽ മൃതസഞ്ജീവിനി എന്നും അയ്യപ്പന എന്നൊക്കെ അറിയപ്പെടുന്ന ഈ ഒരു ചെടി നിങ്ങൾ നട്ടുവളർത്താൻ തയ്യാറായാൽ പാമ്പിനെ ശല്യത്തിൽ നിന്നും ഒരു പരിധിവരെ നമുക്ക് രക്ഷനേടാൻ സാധിക്കും. എന്നും പറയപ്പെടുന്നുണ്ട്. അതായത് പാമ്പുകൾ ഈ ചെടിയുടെ പരിസരങ്ങളിലേക്ക് വരില്ല ഈ ചെടിയുടെ അടി യിലൂടെയും മുകളിലൂടെയും സഞ്ചരിക്കില്ല എന്നും പറയപ്പെടുന്നു. അത് സത്യമാണെങ്കിൽ ഒരു ചെടി നമ്മുടെ വീടിൻറെ ചുറ്റുപാടും നടുന്നത്.

നട്ട് പടർത്തുന്നത് തെറ്റുമില്ല നല്ലതുമാണ് കാരണം നമ്മൾ പേടിക്കുന്ന പാമ്പിനെ അല്ലേ പേടിപ്പിച്ച് ഓടിക്കുന്നത്.



ഇത്രയും ഉൾക്കൊള്ളിച്ചുകൊണ്ട് നമ്മുടെ ഇന്നത്തെ ഈ ഒരു അറിവ് എന്ന ആർട്ടിക്കിൾ ഇവിടെ അവസാനിപ്പിക്കുകയാണ്. ഈ സസ്യത്തെ തിരിച്ചറിയാനായി ചിത്രങ്ങളും ഈ ആർട്ടിക്കിൾ നോടൊപ്പം നൽകിയിട്ടുണ്ട്. വ്യക്തതയോടെ സൂക്ഷിച്ചുനോക്കിയാൽ നിങ്ങൾക്കും ഇത് ഏതാണ് സസ്യം എന്ന് മനസ്സിലാവുന്നതാണ്. 

ആരോഗ്യകരമായതും ആരോഗ്യകരമായ ഭക്ഷണശൈലി കളെക്കുറിച്ച് അറിയാനായി ഇടയ്ക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കുക 

എന്നിട്ട് സഞ്ജീവിനി എന്ന് പറയുന്ന ചെടിയുടെ ഔഷധ ഗുണങ്ങളും അതിൻറെ പ്രത്യേകതകൾ  മനസ്സിലാക്കി കൊണ്ട് നമ്മുടെ ഇന്നത്തെ ഒരു ആർട്ടിക്കിൾ ഇവിടെ അവസാനിക്കുകയാണ്. എല്ലാവരും പറ്റുമെങ്കിൽ ഇന്നുതന്നെ ഈ ചെടി പരിപാലിക്കുക. അന്വേഷിച്ച് കണ്ടെത്തുക ഗുണങ്ങളെക്കുറിച്ച് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുക. 

ഇന്നത്തെ ആർട്ടിക്കിൾ അവസാനിക്കുന്നു എല്ലാവർക്കും നല്ലൊരു ദിനം ആശംസിക്കുന്നു.

Post a Comment

Previous Post Next Post