യോഗ പഠിക്കാം ഫോണിലൂടെ



നമ്മുടെ ലോകത്ത് ജീവിക്കുന്ന സമയത്ത് നമ്മുടെ വിലപ്പെട്ട സമയം നമ്മുടെ ജോലിത്തിരക്കിനിടയിൽ അതിന്റെ കാര്യങ്ങൾക്ക് വേണ്ടി നമ്മൾ ഉപയോഗിക്കുകയാണ് ചെയ്യുന്നത് .എന്നാൽ ഇത്തരത്തിൽ നമ്മുടെ തിരക്ക് പിടിച്ച ഒരു ജീവിതത്തിൽ  നമ്മൾ ജോലിക്ക് വേണ്ടി ഉപയോഗിക്കുന്ന സമയം കഴിച്ച് കഴിഞ്ഞാൽ ബാക്കി സമയമാണെങ്കിൽ വിശ്രമത്തിനായി നമ്മൾ ഉപയോഗിക്കുന്നു. അപ്പോഴും നമുക്ക് നമ്മുടെ ആരോഗ്യത്തെ കുറിച്ച് ചിന്തിക്കാൻ പോലും സമയമില്ല. ഭക്ഷണ കാര്യമാണെങ്കിൽ പറയണ്ട. സൗകര്യം  കിട്ടി കഴിഞ്ഞാൽ വളരെ രുചികരമായ വലിയ ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ് പലരുടെയും ആഗ്രഹം. ശാസ്ത്ര സാങ്കേതിക വിദ്യകൾ വർദ്ധിക്കുമ്പോഴും നമ്മുടെ തിരക്കുകൾ കൂടുകയല്ലാതെ അതിൽനിന്നും ഒരു കുറവും ഉണ്ടാവുകയില്ല .അതുപോലെതന്നെ ആരോഗ്യസംരക്ഷണത്തിന് കാര്യത്തിലും നമ്മൾ അങ്ങനെ തന്നെ. നമ്മുടെ ആരോഗ്യം നമ്മൾ തന്നെയല്ലേ സംരക്ഷിക്കേണ്ടത്. അല്ലാതെ മറ്റുള്ളവർ സംരക്ഷിക്കാൻ വരില്ലല്ലോ... അതോർക്കുമ്പോൾ നമുക്ക് ഒരു കാര്യം ഓർമ്മ വരും അങ്ങനെ നാളെ മുതൽ ആരോഗ്യ സംരക്ഷഷണം തുടങ്ങിിയാലോ എന്ന്.  അതിനായി എന്തൊക്കെ ചെയ്യാം എന്ന് ആലോചിക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിലേക്കോടി വരുന്ന ഒരു കാര്യമാണ് യോഗ എന്നത്. അഥവാ വ്യായാമം എന്നത് .അതിന്റെ ക്രമം, അതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുക, ഇതൊക്കെ എനിക്ക് നടക്കുന്ന കാര്യമല്ല എന്ന തോനൽ ഉണ്ടാകുന്ന സമയത്ത് നമ്മൾ അതും അവിടെ വെച്ച് തിരിഞ്ഞു പോവും. എന്നാൽ ഈ ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ നമുക്ക് നമ്മുടെ ആരോഗ്യത്തെ കുറച്ച് രക്ഷിക്കാൻ സാധിച്ചാലോ. അതിന് സഹിക്കുന്നത് ഒരു അടിപൊളി ആരോഗ്യ  യോഗ ആപ്ലിക്കേഷൻ ആണ്സൗജന്യമായി നിങ്ങൾക്ക് പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് യോഗ എന്ന പേരിലുള്ള ഈ ആപ്ലിക്കേഷൻ. യോഗ പഠിക്കുന്ന ബിഗിനേഴ്സിനെ ആണ് ലക്ഷ്യമിടുന്നത്. യോഗ പഠിക്കുന്ന ആദ്യയഘട്ടത്തിൽ വ്യക്തികൾക്ക് വളരെ പ്രയോജനപ്രദമായ ഒരു ആപ്ലിക്കേഷനാണ്. ഇത് വളരെ സിമ്പിൾ ആർക്കും ഇവിടെനിന്ന് വേണമെങ്കിലും വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ ആപ്ലിക്കേഷനാണ് യോഗ എന്ന ഈ ആപ്ലിക്കേഷൻ. ആപ്ലിക്കേഷൻ ഉപയോഗത്തെക്കുറിച്ച് വിശദീകരിക്കേണ്ടടതില്ല എന്ന് തന്നെ പറയാം. കാരണം ഒരു കുട്ടിക്ക് പോലും ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് കഴിഞ്ഞാൽ ഉപയോഗിക്കാവുന്നതേയുള്ളൂ. വളരെ കുറഞ്ഞ MB യിൽ സുരക്ഷിതത്വത്തോടെ തന്നെ നമുക്ക് ഒരു അപ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്.

നമ്മുടെ ആരോഗ്യത്തെ നമുക്ക് സംരക്ഷിക്കാൻ സാധിക്കുന്ന മികച്ചതും ലളിതവുമായ മാർഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ യോഗ എന്ന് പറയുന്നത്. നമ്മുൾ എവിടെപ്പോയാലും എവിടെനിന്ന് കഴിഞ്ഞാലും അത് നമ്മുടെ വീട്ടിലാണെങ്കിലും ബന്ധുക്കളുടെ വീട്ടിലാണെങ്കിലും നമുക്ക് പെട്ടെന്ന് ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമാണ് യോഗ എന്നത്. 30 ദിവസം, അതായത് ഒരു മാസം ഒരു അപ്ലിക്കേഷൻ നമ്മളെ യോഗ പഠിപ്പിക്കുന്നു. ഓരോ ദിവസവും ചെയ്യേണ്ട എല്ലാ കാര്യങ്ങളും വ്യക്തമായി മനസ്സിലാക്കി തരും ലളിതമായും വ്യക്തതയോടെയും കൂടി നമുക്ക് അത് യോഗ അഭ്യസിക്കാം .
സത്യത്തിൽ യോഗ എന്ന സംഭവം തന്നെ നമ്മുടെ ഇന്ത്യയിൽ പ്രാധാന്യമുള്ളതാണ്.  നമ്മൾ ഇന്ത്യക്കാരാണ് യോഗ എന്ന ഒരു സംഭവം കൊണ്ടുവന്നതുതന്നെ.

യോഗ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതോടൊപ്പം അതിലൂടെ നമ്മുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നു എന്ന് പറയാറുണ്ട്. ചില യോഗാസനങ്ങൾ നമ്മുടെ മനസ്സിനെ ഏകാഗ്രമാക്കുന്നു.  ശാന്തി, ആയുസ്സ്, ആരോഗ്യം, മനസ്സമാധാനം തുടങ്ങിയ ഒട്ടനവധി ഗുണങ്ങളാണ് നമ്മൾ യോഗ ചെയ്യുന്നത് കൊണ്ട് നമുക്ക് ലഭിക്കുന്നത്. ഇത് വളരെ പ്രയോജനപ്രദം ആകുന്നത് നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ യോഗ അഭ്യസിക്കുക എന്ന് പറയുമ്പോഴാണ്. നമ്മുടെ മനസ്സിനെ വളരെ ലളിതമായ ശാന്തിവരുത്തുുവാനും, ലളിതമായ വിധത്തിൽ യോഗ പഠിക്കുവാനും, നമ്മുടെ തിരക്ക് പിടിച്ച തിരക്കുകൾ, തിരക്കിന് മുകളിൽ തിരക്കായ നമ്മുടെ മനസ്സിനെ ശാന്തമാക്കാൻ പറ്റിയ മികച്ച മാർഗം യോഗ തന്നെ.

ആയതിനാൽ ഈ പോസ്റ്റ് വായിക്കുന്ന എല്ലാ വ്യക്തികളും എത്രയും പെട്ടെന്ന് തന്നെ ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് നോക്കാം. ഇന്ന് തന്നെ അഭ്യസിച്ചു പഠിക്കുക. തുടർച്ചയായുള്ള 30 ദിവസം നിങ്ങൾക്ക് വളരെ നല്ലൊരു അനുഭവമായിരിക്കും നൽകുക എന്നതിൽ സംശയമില്ല.  അങ്ങനെയെങ്കിൽ അധികം എഴുതി അവതരിപ്പിക്കുന്നില്ല എത്രയും പെട്ടെന്ന് തന്നെ എല്ലാവരും ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. നല്ലൊരു ആരോഗ്യത്തിനായി പരിശ്രമിക്കൂ.നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ് അതിന് മറ്റാരും വരികയില്ല. എത്ര തിരക്ക് പിടിച്ച ജീവിതമായാലും നമുക്ക് ആരോഗ്യം ഇല്ലെങ്കിൽ , ജീവൻ ഇല്ലെങ്കിൽ, ജീവിതം ഇല്ലെങ്കിൽ പിന്നെ എന്ത് തിരക്ക് എന്നെന്നേക്കുമായി ഒരു വിശ്രമം മാത്രം. ചെറിയ ചെറിയ വലിയ തിരക്കിൽ ആരോഗ്യത്തെ സംരക്ഷിച്ചു മുന്നോട്ടുപോകാൻ സാധിക്കണമെങ്കിൽ തീർച്ചയായിട്ടും നമ്മുടെ ആരോഗ്യത്തെ കുറിച്ച് ചിന്തിച്ചേ പറ്റൂ. അതിനായി സാങ്കേതികവിദ്യ വളരുമ്പോൾ സാങ്കേതികവിദ്യ നമുക്കായി ഒരുക്കി തന്നിട്ടുള്ള ഇത്തരത്തിലുള്ള സാങ്കേതിക നേട്ടങ്ങൾ നമ്മൾ ഉപയോഗിക്കുക തന്നെ വേണം. അനാവശ്യമായ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്ത മൊബൈൽ ഫോണിൻറെ സ്റ്റോറേജ് തീർക്കുന്ന നമുക്ക് എന്തുകൊണ്ട് ഇത്തരത്തിൽ പ്രയോജനപ്രദമായ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്തുകൂടാ.. എത്രയും പെട്ടെന്ന് ഈ ആപ്ലിക്കേഷൻ നിങ്ങൾ എല്ലാവരും ഡൗൺലോഡ് ചെയ്യുക. നിങ്ങളുടെ ജീവിതത്തിൽ എപ്പോഴും ഈ ഒരു അപ്ലിക്കേഷൻ ന്നിങ്ങളെ സഹായിക്കും എന്നതിൽ സംശയമില്ല. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് പരിചയമില്ലാത്തവർക്ക് എങ്ങനെയാണ് ഈയൊരു അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക എന്നാണ് ഇനി പറയാൻ പോകുന്നത്. ആദ്യം  പ്ലേസ്റ്റോറിലേക്ക് പോവുക അതിനകത്ത് യോഗ എന്ന് സെർച്ച് ചെയ്തു കഴിഞ്ഞാൽ ഇളം പിങ്ക് നിറത്തിലുള്ള ഒരു യോഗ ഫോർ ബിഗിനേഴ്സ് എന്ന ഒരു ആപ്ലിക്കേഷൻ കാണാം. അത് ക്ലിക്ക് ചെയ്യുക അത് ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ ക്യാൻസൽ, ഇൻസ്റ്റാൾ 2 ബട്ടൺ കാണാം. ഈ രണ്ട് ബട്ടണിൽ ഇൻസ്റ്റാൾ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ ഡൗൺലോഡ് ചെയ്യുന്നത് കാണാം. ഡൗൺലോഡ് ചെയ്തു കഴിഞ്ഞാൽ അവിടെ ഓപ്പൺ എന്ന ഒരു പുതിയ ഒരു ബട്ടൺ പ്രത്യക്ഷപ്പെടുന്നത് കാണാം. ആ ബട്ടൺ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് ഈ ഒരു ആപ്ലിക്കേഷൻ ലേക്ക് പ്രവേശിക്കാവുന്നതാണ്. തുടർന്നുള്ള 30 ദിവസം ശാന്തിയും സമാധാനവും ആരോഗ്യപ്രദമായ  ദിവസങ്ങളിലൂടെ ആയിരിക്കും നിങ്ങൾ കടന്നുപോകുക. ഈ ഒരു അപ്ലിക്കേഷൻ നിങ്ങൾക്ക് പ്രയോജനപ്പെട്ടു എങ്കിൽ ആപ്ലിക്കേഷൻ  പറയുന്ന യോഗാസനങ്ങൾ ഒക്കെ തന്നെ നിങ്ങളുടെ മക്കൾക്കും ബന്ധുക്കൾക്കും കൂട്ടുകാരുമായി പങ്കുവെയ്ക്കുക .എല്ലാവരും തന്നെ ആരോഗ്യത്തിൽ നല്ല രീതിയിൽ എത്തട്ടെ. ആരോഗ്യം എല്ലാവർക്കും വേണ്ടതാണ് എല്ലാവർക്കും എല്ലാവിധ ആയുസ്സും ആരോഗ്യവും കിട്ടാൻ പ്രാർത്ഥിക്കുന്നു.

Post a Comment

Previous Post Next Post