how to identify whether it is heart attack or a gas trouble.here we show main 5 tips to show whether it is a heart attack or a gas trouble.if you are suffering this condition. Dont be pandemic. Consult a doctor.
ഒരു ഹാർട്ട് അറ്റാക്ക് വന്നാൽ അദ്ദേഹം ജീവിക്കുമോ ഇല്ലയോ എന്ന് നിർണയിക്കുന്ന പ്രധാന ഘടകം ചികിത്സിക്കാൻ കിട്ടുന്ന സമയമാണ്. ഹാർട്ട് അറ്റാക്ക് വന്നാൽ ഒരു മണിക്കൂറിനുള്ളിൽ ചികിത്സ ലഭ്യമായാൽ ഹൃദയത്തെ പരിപൂർണ്ണമായി അറ്റാക്ക് നിന്ന് മോചിപ്പിക്കാം. പക്ഷേ പിന്നീട് വൈകുന്ന ഓരോ സെക്കൻഡിലും ഹൃദയത്തിന്റെ കോശങ്ങൾ നശിക്കുകയും, അല്ലെങ്കിൽ B.P കുറയും അല്ലെങ്കിൽ ഹൃദയം പ്രവർത്തനം തന്നെ നിൽക്കും. അങ്ങനെ മരണപ്പെടാൻ ഉള്ള ചാൻസ് കൂടുതലാണ്. ഇതിന്റെ പ്രധാനകാരണം നമ്മൾ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോവുകയാണ്. ഒരു നെഞ്ചരിച്ചിൽ നെഞ്ചുവേദനയോ വന്നാൽ അത് ഗ്യാസ് ആണെന്ന് പറഞ്ഞു നമ്മൾ തള്ളിക്കളയും. ഉടനെ വീട്ടിലുള്ള വെളുത്തുള്ളി ഇഞ്ചി കഴിക്കും. അല്ലെങ്കിൽ മെഡിക്കൽ ഷോപ്പിൽ പോയി ഗ്യാസിന് മരുന്ന് കഴിക്കും. അപ്പോൾ കുറച്ചു നേരത്തിന് ശമനം കിട്ടും. അപ്പോൾ നമ്മൾ അത് ഗ്യാസ് ആണെന്ന് ഉറപ്പിച്ചു ഇരിക്കും. കുറച്ചുനേരം കഴിഞ്ഞാൽ ആവും അത് വളരെയധികം വർദ്ധിക്കുക. ആ ടൈമിൽ ആവും നമ്മൾ ഹോസ്പിറ്റലിൽ എത്തുക. പലപ്പോഴും എത്തുമ്പോഴും ഒരുപാട് വൈകിയിട്ടുണ്ടാവും. ഹൃദയത്തിന്റെ ഇടിപ്പ് കുറഞ്ഞ ഉണ്ടാവും, ചിലപ്പോൾ ഹോസ്പിറ്റലിൽ എത്തുന്നതിനു മുമ്പേ മരണപ്പെടും അങ്ങനെ എത്രയോ സംഭവങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. ഒരു നെഞ്ച് വേദന വന്നാൽ ഗ്യാസ് ആണോ അറ്റാക്ക് ആണോ എന്ന് എങ്ങനെ തിരിച്ചറിയാം. അതിനുള്ള 5 വഴികളാണ് ഇവിടെ പറയുന്നത്.
![]() |
| Heart attack and gas trouble |
1. നമ്മുക്കുള്ള അസ്വസ്ഥത നെഞ്ചുവേദനയോ നെഞ്ചിരിച്ചിലോ. അത് ഗ്യാസ് ആണോ അതിനെത്ര സാധ്യതയുണ്ട് എന്ന് നമ്മൾ ആദ്യം നോക്കണം. നമുക്ക് വന്നാൽ അസ്വസ്ഥത ഗ്യാസ് മൂലം ആണെങ്കിൽ, ഉദാഹരണത്തിന് ഒരു കപ്പ കഴിച്ചതാണ് ഗ്യാസിന് കാരണം എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ മുമ്പ് കഴിക്കുമ്പോഴും ഇതുപോലെ ഗ്യാസ് വന്നിട്ടുണ്ടോ എന്ന് നോക്കണം. മുമ്പ് ഗ്യാസ് ഇല്ല ആദ്യമായിട്ടാണ് ഗ്യാസ് വന്നതെങ്കിൽ. അത് ഗ്യാസ് ആവാൻ സാധ്യതയില്ല അറ്റാക്ക് ആവാനാണ് ചാൻസ് കൂടുതൽ. ഇനി അഥവാ മുമ്പ് ഉണ്ടെങ്കിൽ മുമ്പുണ്ടായ പോലെ തന്നെയാണോ ഇപ്പോഴും ഉള്ളത് എന്ന് നോക്കുക. മുമ്പുള്ള അതിൽ നിന്നും വ്യത്യസ്തമാണ് എങ്കിൽ അതും അറ്റാക്ക് ആവാനാണ് ചാൻസ് കൂടുതൽ. അല്ലെങ്കിൽ നമ്മൾ കഴിച്ച ഭക്ഷണം നമുക്ക് ഉള്ള ലക്ഷണങ്ങൾ തമ്മിൽ എത്ര സമയം വ്യത്യാസമുണ്ട്. ഉദാഹരണത്തിന് ഇന്നലെ ഉച്ചയ്ക്ക് കടല കഴിച്ചു ഇന്നുച്ചക്ക് നെഞ്ചിരിച്ചൽ എങ്കിൽ അത് നമ്മൾ ഇന്നലെ കഴിച്ചതിന് ഗ്യാസ് ആണെന്ന് ഒരിക്കലും വിചാരിക്കരുത്. ഒരു ഭക്ഷണം കഴിച്ച് അതിന്റെ ഗ്യാസ് ആണെങ്കിൽ അത് മണിക്കൂറിനുള്ളിൽ തന്നെ വരും. ഒരുപാട് നേരം കഴിഞ്ഞിട്ടാണ് അസ്വസ്ഥത എങ്കിൽ. അത് ഗ്യാസ് അല്ല അറ്റാക്ക് ആവാനാണ് സാധ്യത.
2. അസ്വസ്ഥത അതായത് നെഞ്ചിരിച്ചിൽ ക്രമാതീതമായി കൂടി കൊണ്ടേയിരിക്കുകയാണ്. നെഞ്ചിരിച്ചിൽ കൂടി അത് വയറിലേക്ക് വ്യാപിക്കുന്നു എന്നുണ്ടെങ്കിൽ ഹാർട്ട് അറ്റാക്ക് ആവാനാണ് സാധ്യത
3. അസ്വസ്ഥത നടക്കുമ്പോൾ കൂടുന്നുണ്ടോ എന്ന് നോക്കണം. അതായത് നടക്കുക, കുനിയുക, ഭാരമുള്ളത് പൊക്കുക ഇങ്ങനെ ചെയ്യുമ്പോൾ അസ്വസ്ഥത കൂടുന്നു ഉണ്ടെങ്കിൽ അതും അറ്റാക്ക് ആവാനാണ് സാധ്യത.
4.അത് പോലെ ബാക്കിയുള്ള ലക്ഷണങ്ങൾ. ശരീരം പെട്ടെന്ന് വിയർക്കുക, കണ്ണിൽ ഇരുട്ട് കയറുക, തല ചുറ്റുന്ന പോലെ, വയറു പെട്ടെന്നു വീർക്കുന്ന പോലെ. ഇങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഗ്യാസ് അല്ല അറ്റാക്ക് ആവാനാണ് സാധ്യത.
5. ഉള്ളിൽ ഒരു ഭയം വരുന്നുണ്ടോ. എന്തെന്നുവെച്ചാൽ ടെൻഷൻ അല്ല. ഒരു ഭയം തോന്നും. ഒരു രോഗിക്ക് അലാറം പോലെ തോന്നും. എന്തോ സംഭവിക്കാൻ പോകുന്നു എന്നൊരു ഭയം അവർക്ക് വരും. അങ്ങനെ അറ്റാക്ക് വരുമെന്ന് തോന്നുന്നുണ്ടെങ്കിൽ. ഉടനെ അടുത്തുള്ള ഹോസ്പിറ്റലിൽ പോവുക.
ഉള്ളിയോ ഇഞ്ചിയോ കഴിച്ച് സമയം കളയാതെ. ഗ്യാസിന് മരുന്ന് കഴിച്ച് സമയം കളയാൻ പാടില്ല. വേണമെങ്കിൽ യാത്രയിൽ അതായത് വണ്ടിയിൽ ഉള്ളപ്പോൾ കഴിക്കാം. അത് കഴിച്ചോണ്ട് നേരം വൈകിപ്പിക്കരുത്. ഉടനെ ഹോസ്പിറ്റലിൽ പോവുക. ഒരു ECG എടുക്കുക, ബ്ലഡ് ടെസ്റ്റ് ചെയ്യുക. അതിലൂടെ നമുക്ക് അത് ഗ്യാസ് ആണോ അറ്റാക്ക് ആണോ എന്ന് തിരിച്ചറിയാം. ഹാർട്ട് അറ്റാക്കിന് വേണ്ടി ഗ്യാസിന്റെ മരുന്നോ അല്ലെങ്കിൽ ഉള്ളിയോ ഇഞ്ചിയോ കഴിച്ചാൽ കുറച്ചു നേരത്തിന് ശമനം കിട്ടുമെങ്കിലും, ഒരു ഏമ്പക്കം വന്നു അസ്വസ്ഥത കുറഞ്ഞു അതൊന്നും ഗ്യാസ് ആണെന്ന് സ്ഥിരീകരിക്കാൻ കഴിയില്ല. ഒരു ഗ്യാസിന് അറ്റാക്ക് ആയി ചിന്തിച്ചാൽ കുഴപ്പമുണ്ടാവണമെന്നില്ല. പക്ഷേ അറ്റാക്കിനെ ഗ്യാസ് ആയി ചിന്തിച്ചാൽ ചിലപ്പോൾ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം.അമിതമായ ഭയവും ഹാനീകരം തന്നെയാണ്. ആവശ്യമില്ലാതെ ഭയക്കരുത്. നമ്മുടെ ജീവിതത്തിൽ ഏറ്റവും മൂല്യമേറിയത് നമ്മുടെ ആരോഗ്യം തന്നെയാണ്.

Post a Comment