Search preference
- What is blood pressure
- How to check blood pressure
- Law BP and High B P
- Hypertension
- Tips for reduce blood pressure
- Manage Blood pressure
Introduction
Today we are explain how to check blood pressure at home, what is blood pressure and what is hypertension.we are given some tips for manage your Blood pressure.
ധമനികളിലൂടെ ഒഴുകുന്ന രക്തം ധമനികളുടെ ഭിത്തിയിൽ ചെലുത്തുന്ന മർദ്ദമാണ് രക്തസമ്മർദ്ദം.
ധമനി രക്തസമ്മർദ്ദം എന്നും ഇതിനെ പറയാറുണ്ട്.
ഇംഗ്ലീഷിൽ ബ്ലഡ് പ്രഷർ (blood presure)എന്ന് പറയുന്നു.
ബ്ലഡ് പ്രഷർ എങ്ങനെ പരിശോധിക്കാം, എങ്ങനെ Low BP ,Hight BP മനസ്സിലാക്കാം, ബ്ലഡ് പ്രഷർ എങ്ങനെ നിയന്ത്രിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഈ പോസ്റ്റിലൂടെ വിശദീകരിക്കുന്നത്.
![]() |
| How to check Blood pressure |
രണ്ടുതരം രക്തസമ്മർദ്ദമാണ് ഉള്ളത്.
സിസ്റ്റോളിക് രക്തസമ്മർദം,ഡയസ്റ്റോളിക് രക്തസമ്മർദ്ദം
സിസ്റ്റോളിക് രക്തസമ്മർദം
ഇടത്തെ വെൻട്രിക്കിൾ അറ സങ്കോചിച്ച് രക്തത്തെ ധമനിലേക്ക് വിടുമ്പോൾ ഉണ്ടാവുന്ന മർദ്ദത്തെ ആണ് സിസ്റ്റോളിക് രക്തസമ്മർദം എന്ന് പറയുന്നത്.
ഡയസ്റ്റോളിക് മർദ്ദം
ഹൃദയം വികസിച്ച് രക്തം നിറയുമ്പോൾ ഉണ്ടാവുന്ന ധമനി മർദ്ദത്തെയാണ് ഡയസ്റ്റോളിക് മർദ്ദം എന്ന് പറയുന്നത്.
സിഫ്ഗ്നോമാനോ മാനോമീറ്റർ( spignomano meater) ഉപയോഗിച്ചാണ് രക്തസമ്മർദ്ദത്തെ അളക്കാറുള്ളത്.
120/80mmHg എന്നത് ആരോഗ്യവാനായ ഒരു മനുഷ്യന്റെ രക്തസമ്മർദ്ദത്തിന്റെ അളവിനെ സൂചിപ്പിക്കുന്നു.
ഇതിൽ 120 എന്നത് സിസ്റ്റോളിക്ര ക്തസമ്മർദ്ദത്തിനേയും 80 എന്നത് ഡയസ്റ്റോളിക് രക്തസമ്മർദ്ദത്തിനെയു മാണ്
സൂചിപ്പിക്കുന്നത്.
Normal: Less than 120(mm Hg) for systolic and 80 mm Hg for diastolic.Elevated: Between 120-129 for systolic, and less than 80 for diastolic.Stage 1 hypertension: Between 130-139(mmHg) for systolic or between 80-89 for diastolic.Stage 2 hypertension: At least 140(mmHg) for systolic or at least 90 mm Hg for diastolic.
കുട്ടികളിലും പ്രായപൂർത്തിയായവരിലും രക്തസമ്മർദ്ദ നിരക്ക് വ്യത്യസ്തമാണ്. കുട്ടികളിൽ എങ്ങനെയാണ് നിരക്ക് എന്നത് ചുവടെ നൽകിയിട്ടുണ്ട്.
Blood pressure In children
| Age | systolic | diastolic |
|---|---|---|
| 6 to 13 years old | 85-120 | 50-80 |
| 13 to 18 years old | 95-140 | 60-90 |
ഉയർന്ന രക്തസമ്മർദ്ദത്തെ ഹൈപ്പർടെൻഷൻ (Hypertension) എന്നറിയപ്പെടുന്നു. ചില രോഗാവസ്ഥകളിലും ബ്ലഡ് പ്രഷറിന് (Blood pressure) ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഹൃദയ വൈകല്യങ്ങളുടെ സൂചകമായി ബ്ലഡ് പ്രഷർ എങ്ങനെ ഉപയോഗപ്പെടുത്തുന്നു.
സിഫ്ഗ്നോമാനോമീറ്റർ ഉപയോഗിച്ച് എങ്ങനെ രക്തസമ്മർദം അളക്കാം എന്ന് വിശദമാക്കുന്ന മലയാളം വീഡിയോ ചുവടെ നൽകിയിരിക്കുന്നു.ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന വിധത്തിൽ
നിങ്ങളുടെ അല്ലെങ്കിൽ നിങ്ങൾക്ക് പരിചയമുള്ളവരുടെ രക്തസമ്മർദ്ദം സ്വയം അളന്നു നോക്കാവുന്നതാണ്.
How to check blood pressure at home ( using spignomano meater)
രക്തസമ്മർദ്ദത്തെ എങ്ങനെ നിയന്ത്രിക്കാം (How to manage blood pressure (natural Tips))
ബ്ലഡ് പ്രഷർ അഥവാ രക്തസമ്മർദ്ദത്തെ എങ്ങനെ നിയന്ത്രിക്കാം, നല്ല രീതിയിൽ നമ്മുടെ ആരോഗ്യം എങ്ങനെ കൊണ്ടുപോകാം എന്നുള്ള തന്ത്രങ്ങളാണ് ഇനി പറയുന്നത്.
മനസംഘർഷം കുറയ്ക്കുക (Reduce stress)
മനസ്സംഘർഷം കൂടി കഴിഞ്ഞാൽ രക്തസമ്മർദ്ദം വ്യത്യാസപ്പെടാം. അതുകൊണ്ടുതന്നെ മനസംഘർഷം കുറയ്ക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. മനസംഘർഷം ഉണ്ടാക്കുന്ന
കാര്യങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക് ഇഷ്ടപ്പെട്ട ഹോബി (Hobby) യിൽ ഏർപ്പെടുകയോ, ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുകയോ, വിനോദത്തിൽ ഏർപ്പെടുകയോ ചെയ്യുക
നടത്തം, വ്യായാമം (Walk and exercise)
ഹൃദയത്തെ കരുത്തുള്ള താക്കുന്ന ഒന്നാണ് നടത്തം .
നടത്തം ആരോഗ്യത്തിന് വളരെയധികം നല്ലതുമാണ്. കൂടാതെ ആഴ്ചയിൽ 150 മിനിറ്റ് സാധാരണ രീതിയിലുള്ള വ്യായാമവും നമ്മുടെ പ്രഷറിനെ നല്ല രീതിയിൽ കൊണ്ടുപോകാൻ സഹായിക്കുന്നതാണ്. വ്യായാമം നമ്മുടെ ശരീരത്തിന് വളരെയധികം നല്ലതാണ്.
പുകയില ഉപേക്ഷിക്കുക (Don't use Drugs)
വളരെ പ്രധാനമായും നമ്മൾ ചെയ്തിരിക്കേണ്ട ഒരു കാര്യമാണ് പുകയില ഉപേക്ഷിക്കുക എന്നത്. കാരണം ഓരോ തവണ പാക വലിക്കുമ്പോഴും രക്തസമ്മർദ്ദം കൂടാറുണ്ട്. നമ്മുടെ ബ്ലഡ് പ്രഷർ വർദ്ധിപ്പിക്കുകയും വലിയ രോഗാവസ്ഥയിലേക്ക് കൊണ്ടുപോകാനും പുകവലി കാരണമായിത്തീരും. അതുകൊണ്ട് പുകവലി ഉപേക്ഷിക്കുന്നതാണ് ഏറ്റവും ഉത്തമമായ മാർഗം.
ഉപ്പു കുറയ്ക്കുക (Reduce salt)
അധികം ഉപ്പ് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ നമ്മൾ വീട്ടിൽ നിന്ന് ഉണ്ടാകുന്ന സാധനങ്ങളിൽ അധികം ഉപ്പുകൾ ചേർക്കാതിരിക്കുക. കടകളിൽ നിന്നും വാങ്ങുന്ന വസ്തുക്കളിൽ ചിലപ്പോൾ അമിതമായ ഉപ്പുകൾ ഉണ്ടാകാറുണ്ട്. അതുകൊണ്ട് കടകളിൽ നിന്നും അത്തരം വസ്തുക്കൾ വാങ്ങി ഭക്ഷിക്കാതിരിക്കുക. കൂടാതെ പരമാവധി ഭക്ഷണസാധനങ്ങൾ നമ്മുടെ വീട്ടിൽ നിന്ന് ഉപ്പ് കുറച്ചു ഉണ്ടാക്കാൻ ശ്രമിക്കുക.
കാപ്പി അധികം കുടിക്കാതിരിക്കുക
ഇതിനെക്കുറിച്ച് അധികം വിശദമാക്കാനില്ല. കാപ്പി കുടിക്കരുത് എന്നല്ല പറയുന്നത്, പക്ഷേ അമിതമായ കാപ്പികുടി മോശമായി ബാധിക്കും.
ഡീപ് ബ്രീത്തിംഗ് (Deep breathing)
നല്ല രീതിയിലുള്ള ശ്വാസോച്ഛ്വാസം രക്തസമ്മർദത്തെ ലഘൂകരിക്കും. നമ്മുടെ ശ്വസനത്തിനും ശ്വാസകോശത്തിനും വളരെയധികം നല്ലതാണ്. കൂടാതെ ധ്യാനം ചെയ്യുന്നത് നമ്മുടെ ബ്ലഡ് പ്രഷർ നല്ല രീതിയി പോവുന്നതിനും നല്ല ആരോഗ്യത്തിനും സഹായിക്കുന്നതാണ്.
ഇത്രയും കാര്യങ്ങൾ നമ്മൾ നമ്മുടെ വീട്ടിൽ നിന്ന് തന്നെ ശ്രദ്ധിച്ചാൽ നമുക്ക് തന്നെ വളരെ എളുപ്പത്തിൽ, ഏറെക്കുറെ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. ആരോഗ്യസംബന്ധമായ കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക www.niceworldgroup.online

Post a Comment